UPDATES

സിനിമാ വാര്‍ത്തകള്‍

മാഡം ഒരു സിനിമ നടി, പേര് ബുധനാഴ്ച പറയും; പള്‍സര്‍ സുനി

നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഒരു മാഡം ഉണ്ടെന്നത് വെറും കെട്ടുകഥയല്ല

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയ്ക്കു പിന്നില്‍ ഉണ്ടെന്നു പറഞ്ഞ മാഡം ഒരു കെട്ടുകഥയല്ലെന്ന് ആവര്‍ത്തിച്ച് പള്‍സര്‍ സുനി. മാഡം എന്നത് ഒരു സിനിമ നടിയാണെന്നും ഈ നടിയുടെ പേര് ബുധനാഴ്ച വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡ് സംഘടിപ്പിച്ച കേസില്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം പുറത്തേക്കു കൊണ്ടുവരുമ്പോഴായിരുന്നു സുനിയുടെ ഈ പ്രഖ്യാപനങ്ങള്‍.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന നടത്തിയതില്‍ ഒരു മാഡം ഉണ്ടെന്നു സുനി നേരത്തെ പറഞ്ഞിരുന്നു. പൊലീസ് ഇതിനു പിന്നാലെ അന്വേഷിച്ചെങ്കിലും പിന്നീടത് സുനിയുടെ ഒരു കെട്ടുകഥമാത്രമാണെന്ന നിഗമനത്തില്‍ എത്തിയിരുന്നു. എന്നാല്‍ സുനി വീണ്ടും ഇതേ കാര്യം ആവര്‍ത്തിക്കുകയും മാഡത്തെ കുറിച്ച് പറഞ്ഞത് കെട്ടുകഥയല്ലെന്നും പറഞ്ഞിരുന്നു. ഇതേകാര്യമാണ് ഇന്നു വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.

ഈ മാസം 16 നുള്ളില്‍ മാഡത്തെ കുറിച്ച് വി ഐ പി കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മാഡം സിനിമാനടിയാണെന്നും പേര് ബുധനാഴ്ച വെളിപ്പെടുത്തുമെന്നും ഇന്നു പറഞ്ഞിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ഇനിയും സ്രാവുകള്‍ പിടിയിലാകാനുണ്ടെന്ന വെളിപ്പെടുത്തലും സുനി ഇന്നാവര്‍ത്തിച്ചു. അതിനുള്ള വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുനി പറയുന്നുണ്ട്. ഇപ്പോള്‍ കുടിങ്ങിയത് തന്നെയാണോ സ്രാവ് എന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്’ ഇപ്പോള്‍ കുടുങ്ങിയത്‌  സ്രാവൊന്നുമല്ലല്ലോ ഇനിയുമുണ്ടല്ലോ എന്നായിരുന്നു സുനിയുടെ മറുപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍