UPDATES

സിനിമാ വാര്‍ത്തകള്‍

മീ ടൂ വെളിപ്പെടുത്തലുകൾ : ബോളിവുഡിലേത് പോലെ മലയാളത്തിലും സംഭവിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നുവെന്ന് പാർവതി

ബോളിവുഡില്‍ മാത്രമല്ല മലയാള സിനിമയിലും ഇത്തരം കാര്യങ്ങല്‍ നിലവില്‍ വരണമെന്ന് പാര്‍വ്വതി പറയുന്നു.

തനുശ്രീ ദത്തയുടെ വെളിപ്പടുത്തലിനു പിന്നാലെ ബോളിവുഡിൽ ചർച്ചയായ മീ ടൂ ക്യാമ്പയിൻ മലയാളത്തിലും സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നതായി നടിയും വുമൺ ഇൻ കളക്ടീവ് അംഗവുമായ പാർവതി തിരുവോത്ത്. തനുശ്രീ ദത്തയുടെ ലൈംഗികാരോപണ വെളിപ്പെടുത്തലിന് പിന്നാലെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ബോളിവുഡ് സിനിമാ സംഘടനകള്‍ തീരുമാനിച്ചിരുന്നു ഇതിനെ അഭിനന്ദിച്ചു കൊണ്ട് സംവിധായിക അഞ്ജലി മേനോൻ എഴുതിയ ബ്ലോഗ് പങ്കു വെച്ച് കൊണ്ടാണ് പാർവതി ട്വിറ്ററിൽ തന്റെ പ്രതികരണം അറിയിച്ചത്.

ബോളിവുഡില്‍ മാത്രമല്ല മലയാള സിനിമയിലും ഇത്തരം കാര്യങ്ങല്‍ നിലവില്‍ വരണമെന്ന് പാര്‍വ്വതി പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അഞ്ജലി മേനോന്‍ തന്റെ ബ്ലോഗിലൂടെ തുറന്നടിച്ചിരുന്നു. മീ ടൂ’ ക്യാംപെയിന് ബോളിവുഡ് വലിയ പിന്തുണയാണ് നല്‍കിവരുന്നതെന്നും, അവരുടെ നിലപാടുകളില്‍ നിന്നും നടപടികളില്‍ നിന്നും അത് ബോധ്യപ്പെടുമെന്നും എന്നാല്‍ മലയാളം സിനിമാ ലോകത്തെ സ്ഥിതി നേര്‍ വിപരീതമാണെന്നും അഞ്ജലി മേനോന്‍ വിലയിരുത്തുന്നു.

ടേക്കിങ് എ സ്റ്റാന്‍ഡ്’ എന്ന തലക്കെട്ടോടെ തന്റെ ബ്ലോഗിലൂടെയാണ് അവര്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചത്. ”മലയാള ചലച്ചിത്ര രംഗത്ത് പതിനഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു വന്ന ഒരു നടി 2017-ല്‍ ലൈംഗികമായി അപമാനിക്കപ്പെട്ടു. സംഭവത്തിനു തൊട്ടുപിന്നാലെ ഇത് തുറന്നു പറഞ്ഞ അവള്‍ പൊലീസില്‍ പരാതിയും നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കാനുളള നടപടിയുമായി അവള്‍ മുന്നോട്ടു പോകുകയാണ്. ഒരുപാട് ശക്തമായ സിനിമാ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നയിടമാണ് കേരളം. രാജ്യാന്തര തലത്തില്‍ തന്നെ സ്വീകരിക്കപ്പെട്ട പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും ഇവിടെയുണ്ടെന്നതു മറക്കരുത്. എന്നിട്ടും ഇരകളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള നടപടികള്‍ എവിടെ?. ഇതും ഒരു നിലപാടാണ്; തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നത്.” അഞ്ജലി മേനോന്‍ പറയുന്നു.

 

തങ്ങളുടെ അംഗമല്ലാത്ത നടിയോട് ബോളിവുഡ് കാണിച്ച നീതി പോലും മലയാള സിനിമ ആക്രമിക്കപ്പെട്ട നടിയോട് കാണിക്കുന്നില്ല: അഞ്ജലി മേനോന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍