UPDATES

വാര്‍ത്തകള്‍

സുരേഷ് ഗോപിക്ക് വോട്ട് തേടി പ്രിയ വാര്യരും

ശബരിമലയിലെ യുവതി പ്രവേശം അര്‍ത്ഥശൂന്യമായ കാര്യമാണെന്നായിരുന്നു പ്രിയ വാര്യര്‍ പ്രതികരിച്ചത്‌

തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വോട്ട് തേടി പ്രിയ പ്രകാശ് വാര്യരും. തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ സൗഹൃദവേദിയുടെ ആിമുഖ്യത്തില്‍ സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയില്‍ പങ്കെടുത്താണ് പ്രിയ വാര്യരും സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത്.

ശബരിമല യുവതി പ്രവേശനത്തിലും ബിജെപി-സംഘപരിവാര്‍ നിലപാടുകളോട് യോജിക്കുന്ന തരത്തിലായിരുന്നു പ്രിയ വാര്യരുടെ പ്രതികരണം വന്നിരുന്നത്. ശബരിമലയിലെ യുവതി പ്രവേശം അര്‍ത്ഥശൂന്യമായ കാര്യമാണെന്നും താന്‍ ഈ പ്രശ്‌നത്തെ കുറിച്ച് അധികം ആലോചിച്ചിട്ടില്ലെന്നുമായിരുന്നു പ്രിയ പറഞ്ഞത്. തുല്യതയ്ക്കു വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിനു മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളുമുണ്ടെന്നും പ്രിയ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണെന്നും ഒരു വിശ്വാസി 41 ദിവസം വ്രതം എടുക്കണമെന്നും ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നുമായിരുന്നു ശബരിമല യുവതി പ്രവേശത്തെ എതിര്‍ക്കാന്‍ കാരണമായി പ്രിയ വാര്യര്‍ പറഞ്ഞത്.

പ്രിയ വാര്യരെ കൂടാതെ ബിജു മേനോന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങി മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും സുരേഷ് ഗോപിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് പരിപാടിയില്‍ പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്നായിരുന്നു ബിജു മേനോന്‍ അഭിപ്രായപ്പെട്ടത്. അതേസമയം തിരുവനന്തപുരത്തുകാരനായ സുരേഷ് ഗോപി തശൂരില്‍ വന്നു മത്സരിക്കുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്നായിരുന്നു സുരേഷ് കുമാറിനു പറയാനുണ്ടായിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍