UPDATES

ട്രെന്‍ഡിങ്ങ്

സ്വാമിയുടെ ട്വീറ്റില്‍ തകര്‍ന്ന് അദാനി ഗ്രൂപ്പ്; നഷ്ടം 9,000 കോടി

കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ടു നടക്കുന്ന ട്രിപ്പീസുകളിക്കാരനെന്നാണ് സ്വാമി അദാനിയെ പരിഹസിച്ചത്

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഒറ്റ ട്വീറ്റില്‍ അദാനി ഗ്രൂപ്പിന് നഷ്ടം 9,000 കോടി. പൊതുമേഖല ബാങ്കുകളില്‍ നിന്നു വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിനടക്കുന്നതില്‍ വിദഗ്ധനാണ് ഗൗതം അദാനിയെന്നായിരുന്നു സ്വാമി ട്വീറ്റ് ചെയ്തത്. കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ടു നടക്കുന്ന ട്രിപ്പീസുകളിക്കാരന്‍ എന്നായിരുന്നു അദാനിയെ സുബ്രഹ്മണ്യന്‍ സ്വാമി പഹിസിച്ചത്. ഈ അഭിപ്രായപ്രകടനത്തോടെയാണ് അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ എട്ടുശതമാനം ഇടിവു രേഖപ്പെടുത്തിയത്. ഈ ഓഹരികളുടെ വിപണിമൂല്യം കണക്കാക്കിയാല്‍ 9,000 കോടിയോളം വരും.

അദാനിയില്‍ നിന്നും കിട്ടാനുള്ള കടത്തിന്റെ കണക്ക് പൊതുതാത്പര്യാര്‍ത്ഥം പുറത്തുവിടണമെന്നും കിട്ടാക്കടത്തിന്റെ പേരില്‍ ആരും അദാനിയെ ചോദ്യം ചെയ്യുന്നില്ലെന്നും കേന്ദ്രസര്‍ക്കാരുമായി അടുത്തയാളാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിലൂടെ സര്‍ക്കാരിനും അദാനി മാനക്കേടുണ്ടാക്കുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചത് ചൊവ്വാഴ്ചയാണ്.

ഇതിന്റെ പ്രത്യാഘാതം അദാനി ഗ്രൂപ്പ് കമ്പനികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ അനുഭവിച്ചു. ബേംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ അദാനി ട്രാന്‍സ്മിഷന്‍ 7.72 ഇടിഞ്ഞ് 179.85 ല്‍ ആണ് ക്ലോസ് ചെയ്തത്. അദാനി എന്റര്‍പ്രൈസസ് 7.24 ശതമാനം ഇടിഞ്ഞ് 172.40 ല്‍ ക്ലോസ് ചെയ്തു. അദാനി പോര്‍ട്‌സ് ആന്‍ഡ് എസ്ഇസെഡ് 6.53 ശതമാനം ഇടിഞ്ഞ് 377.45 ലും അദാനി പവര്‍ 6.6 ശതമാനം ഇടിഞ്ഞ് 27.60 ലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതിന്റെ മൊത്തം വിപണി മൂല്യം കണക്കാക്കിയിരിക്കുന്നത് 9,300 കോടിയിലാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍