UPDATES

ട്രെന്‍ഡിങ്ങ്

യോഗി ആദ്യത്യനാഥിന് ആര് ‘മണി’ കെട്ടും?

വര്‍ഗീയത പ്രസംഗിക്കുന്ന യോഗിക്കും അനുരാഗ് ഠാക്കൂറിനുമെതിരെ എന്തുകൊണ്ട്‌ന ബിജെപി നടപടി സ്വീകരിക്കുന്നില്ല? ദി വയര്‍ ചോദിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇകഴ്ത്തുന്ന പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് നോതാവ് രാഹുല്‍ ഗാന്ധി നടപടി സ്വീകരിക്കുമ്പോള്‍ വര്‍ഗീയ ധ്രൂവീകരണം നടത്തുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ എന്നിവരുടെ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം തന്ത്രപരമായ മൗനം പാലിക്കുകയാണോ  ദി വയര്‍ ചോദിക്കുന്നു.

ഡിസംബര്‍ 6 നാണ് ഇരുവരും ഗുജറാത്തിലെ അംറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ വര്‍ഗീയ ധ്രൂവീകരണത്തിനു പ്രേരിപ്പിക്കുന്ന പ്രസംഗം നടത്തിയത്. നേതാക്കളുടെ പ്രസംഗം മതത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ വിഭജിക്കുന്നതായിരുന്നുവെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ദി ക്വിന്റ് ആണെന്ന്് ദി വയര്‍ പറയുന്നു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം വെബ്‌സൈറ്റ് പുറത്ത് വിട്ടു. യോഗി ആദിത്യനാഥ് ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവകരെ അഭിനന്ദിക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ദൃശ്യമായത്.

” ഈ ദിനം, 1992 ഡിസംബര്‍ 6 ഹിന്ദു അവന്റെ ശക്തി കാണിച്ച ദിനമാണ്. വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഹിന്ദുവിന്റെ വികാരം… യുപിയില്‍ രാംരാജ്യം ഉണ്ടാക്കുന്നതിന് ബിജെപി പ്രവര്‍ത്തിച്ചുവരികയാണ്.” ആ വിഡിയോവില്‍ ഇങ്ങനെ കേള്‍ക്കാം.

ബാബരി മസ്ജിദ് തകര്‍ത്ത സംഭവം ലഖ്‌നോവിലെ പ്രത്യേക സിബിഐ കോടതിയിലുളള കേസാണ്. ഈ പ്രസംഗത്തിന്റെ കൃത്യമായ ലക്ഷ്യം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുക എന്നത് മാത്രമാണെന്ന് ദി വയര്‍ സുചിപ്പിക്കുന്നു. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നു പറഞ്ഞുകൊണ്ട് ഹിന്ദു വോട്ടുകള്‍ നേടുകയാണ് അവരുടെ ലക്ഷ്യമെന്ന് ദി വയര്‍ ചൂണ്ടിക്കാട്ടുന്നു. ”നമ്മള്‍ രാമക്ഷേത്രം നിര്‍മ്മിക്കും” എന്ന മുദ്രവാക്യം യോഗിയും അനുരാഗും ഒരേ പോലെ വിളിക്കുന്നത് വീഡിയോവില്‍ ദൃശ്യമാണ്. 1980 ല്‍ രാമജന്മഭുമി പ്രസ്ഥാനം ശക്തമായിരുന്ന കാലത്തെ മുദ്രവാക്ക്യമായിരുന്നു അത്.

” ഇന്ത്യ ഇന്ത്യയായി തുടരണമെങ്കില്‍ നമ്മള്‍ ഹിന്ദുത്വത്തെ മനസിലാക്കുകയും ആദരിക്കുകയും ചെയ്യണം.” അദ്ദേഹം പറഞ്ഞു. സമീപകാലത്ത് രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ വിഭാവനം ചെയ്തിട്ടും അത് പുനര്‍ നിര്‍മ്മിക്കേണ്ടതില്ലെന്നാണ് പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്രു പറഞ്ഞതെന്നായിരുന്നു. കാരണം രാമനും കൃഷ്ണനും ജീവിച്ചിരുന്നിട്ടില്ലെന്നായിരുന്നു” എന്നും യോഗി പറയുന്നത് വീഡിയോവില്‍ കേള്‍ക്കാം.

രാമനും കൃഷ്ണനും ജീവിച്ചിരുന്നില്ലെങ്കില്‍ പിന്നെയാരെയാണ് രാഹുല്‍ ഗാന്ധി ആരാധിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ ചോദിക്കുന്നു. ഹിന്ദുക്കളുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്ന കോണ്‍ഗ്രസിന്റെ ഇത്തരം നടപടി അവസാനിപ്പിക്കേണ്ടതുണ്ട്. ഇങ്ങന രാജ്യത്തെ വര്‍ഗീയമായി ധ്രൂവീകരിക്കുന്ന നിരവധി കാര്യങ്ങളാണ് യോഗിയും അനുരാഗ് താക്കൂറും ഗുജറാത്ത് തിരഞ്ഞെടുപ്പ് രാലിയില്‍ പ്രസംഗിച്ചതെന്ന് ദി വയര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം തരം താണ വര്‍ഗീയത പ്രസംഗിക്കുന്ന ഈ നേതാക്കള്‍ക്കെതിരെ ബിജെപി എന്തുകൊണ്ട് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ദി വയര്‍ ആദ്യന്തികമായും ചോദിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍