UPDATES

പ്രവാസം

തന്റെ ഒപ്പമുള്ളവരെ കുവൈറ്റ് പോലീസ് ‘ഇന്ത്യൻ നായ്ക്കൾ’ എന്നു വിളിച്ചുവെന്ന് അദ്നാൻ സാമി

കുവൈറ്റിലെ ഇന്ത്യൻ എംബസിക്കു പരാതി ട്വീറ്റ് ചെയ്തെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആരോപണം

പ്രശസ്ത ഗായകൻ അദ്നാൻ സാമിയുടെ ഒപ്പം ഉള്ള നാല് പേരെ കുവൈറ്റ് എയർപോർട്ട് പോലീസ് “ഇന്ത്യൻ നായ്ക്കൾ” എന്ന് വിളിച്ചു എന്ന് ആരോപണം. കുവൈറ്റിലെ ഇന്ത്യൻ എംബസിക്കു പരാതി ട്വീറ്റ് ചെയ്ത സാമി എംബസി ഒന്നും ചെയ്തില്ലെന്നും ആരോപിച്ചു.

പിന്നീട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് തന്റെ പരാതി ട്വീറ്റ് ചെയ്തപ്പോൾ സുഷമ സ്വരാജിനെ ഫോണില്‍ ബന്ധപ്പെടാനാണ് സാമിയോട് ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി കിരൺ റിജ്ജു ആണ് സാമിയോട് സുഷമാ സ്വരാജിനെ വിളിക്കാൻ പറഞ്ഞത്.

മുൻപ് ഷാരൂഖ് ഖാനും ഇർഫാൻ ഖാനും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ലണ്ടനിൽ ജനിച്ച സാമി 2015 ൽ തന്റെ പാകിസ്ഥാനി പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞപ്പോൾ ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കുകയായിരുന്നു. ഇന്ത്യ സാമിയുടെ അപേക്ഷ സ്വീകരിച്ചു പൗരത്വം നൽകി.

തനുവിനൊപ്പം നില്‍ക്കുമോ മഹാരാജാസ്? അവകാശങ്ങള്‍ സംരക്ഷിച്ചും ആവശ്യങ്ങള്‍ അംഗീകരിച്ചും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍