UPDATES

ട്രെന്‍ഡിങ്ങ്

ഇപ്പോഴുള്ളതു മുഴുവന്‍ കഥയായിക്കൂടേ? ദിലീപിന് വീണ്ടും അടൂരിന്റെ പിന്തുണ

അതാ നടന്‍ ചെയ്തതാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയാകുന്നതില്‍ തനിക്കുള്ള സംശയം പ്രകടിപ്പിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മനോരമ ഓണ്‍ലൈനില്‍ നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ ഈ സംശയം പ്രകടിപ്പിക്കുന്നത്. അടൂരിന്റ വാക്കുകള്‍; നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ഒരു സ്ത്രീയോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത്. അത് ചെയ്ത, നമുക്കറിയാവുന്ന ഒരാളുണ്ട്. അയാളെപ്പറ്റിയല്ലാതെ മറ്റുള്ളവരെപ്പറ്റി നമുക്കറിഞ്ഞുകൂടാ. ഇപ്പോഴുള്ളതു മുഴുവന്‍ കഥയായിക്കൂടേ? ഈ കുറ്റകൃത്യം ചെയ്തയാള്‍ക്കറിയാം അക്രമത്തിനിരയായ നടിയും ആരോപണവിധേയനായ നടനുമായി ഇഷ്ടത്തിലല്ല, അതുകൊണ്ടുതന്നെ നടന്‍ അയാളുടെ സിനിമകളില്‍ നിന്ന് ഈ നടിയെ മാറ്റിയിരുന്നു. അത് ഉപയോഗപ്പെടുത്തി, ആ നടന്റെ പേര് ഇതിലുള്‍പ്പെടുത്താന്‍ വേണ്ടി ചെയ്തതായിക്കൂടേ? എനിക്ക് ബലമായ സംശയമുണ്ട്. അതാരും പറയുന്നില്ല. അവര്‍ക്കെല്ലാം അത് ഈ നടന്‍ ചെയ്യിപ്പിച്ചതാണെന്നു വരുത്തണം. വലിയൊരു അധോലോക നായകനെപ്പോലെയാണ് പത്രങ്ങള്‍ ആ നടനെപ്പറ്റി എഴുതുന്നത്.

നടന്റെ കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണയാണെന്നും അഭിമുഖത്തില്‍ അടൂര്‍ ആരോപിക്കുന്നു. ഞാനറിയുന്നിടത്തോളം അയാള്‍ അധോലോക നായകനോ കുറ്റവാളിയോ ചീത്തപ്രവണതക്കാരനോ ഒന്നുമല്ല. നിങ്ങളെല്ലാവരുംകൂടി എന്തിനാ അയാളെ ഇങ്ങനെയാക്കുന്നത്? നിങ്ങള്‍ക്ക് എന്തധികാരമാണുള്ളത്, മാധ്യമങ്ങളാണെന്നു പറഞ്ഞ്? പറഞ്ഞുപറഞ്ഞു ജനങ്ങളെ മുഴുവന്‍ അയാളുടെ ശത്രുക്കളാക്കി. അയാള്‍ പോകുന്നിടത്തെല്ലാം ജനങ്ങള്‍ കൂവുകയാണ്. അവരെന്തറിഞ്ഞിട്ടാണ്? ജനത്തെ ചാര്‍ജ് ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. അതു കോടതിയെപ്പോലും സ്വാധീനിക്കും. തെറ്റാണത്. ഒരാള്‍ക്ക് നീതി കിട്ടാന്‍ ഈ രാജ്യത്ത് അവകാശമില്ലേ? അതു നിഷേധിക്കാന്‍ നമ്മളാരാണ്? ഇപ്പോള്‍ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണയാണ്. അതു തെറ്റാണ്.; അടൂര്‍ താന്‍ കഴിഞ്ഞ കൊച്ചിയില്‍വച്ച് രണ്ടു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത് അഭിമുഖത്തില്‍ ആവര്‍ത്തിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍