UPDATES

ട്രെന്‍ഡിങ്ങ്

അരുഷി വധക്കേസ്: കുറ്റവിമുക്തരായെങ്കിലും തല്‍വാര്‍ ദമ്പതികള്‍ രണ്ടാഴ്ച കൂടുമ്പോള്‍ ജയിലിലെത്തും

ഹൈക്കോടതി കുറ്റവിമുക്തരാക്കിയതോടെ ദന്ത ഡോക്ടര്‍മാരായ ഇവരില്‍ നിന്നും ചികിത്സ തേടി തടവുകാരായ രോഗികളുടെ വന്‍ തിരക്ക്‌

അരുഷി തല്‍വാര്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റവിമുക്തരെന്ന് വിധിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതരാകുമെങ്കിലും മാതാപിതാക്കള്‍ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും രണ്ടാഴ്ച കൂടുമ്പോള്‍ ജയിലിലെത്തും. ദന്ത ഡോക്ടര്‍മാരായ ഇരുവരും ജയിലില്‍ ദന്തരോഗം അനുഭവിക്കുന്ന തടവുകാരെ പരിശോധിക്കാനാണ് എത്തുന്നത്.

2013ല്‍ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത് മുതല്‍ ഇരുവരും ഗാസിയാബാദിലെ ദസ്‌ന ജയിലിലാണ് കഴിഞ്ഞിരുന്നത്. കോടതി ഇരുവരെയും കുറ്റവിമുക്തരായി പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയാണെങ്കിലും പിന്നീടുള്ള രണ്ട് ദിവസങ്ങള്‍ പൊതു അവധിയായതിനാല്‍ ഇതിന്റെ ഉത്തരവ് ജയിലില്‍ എത്തിയിട്ടില്ല. തിങ്കളാഴ്ചയോടെ ഉത്തരവ് ജയിലിലെത്തുമെന്നും മോചിപ്പിക്കപ്പെടുമെന്നുമാണ് കരുതുന്നത്.

തടവുകാരായിരിക്കെ ജയില്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇരുവരുടെയും സേവനം ലഭ്യമായിരുന്നു. ഇരുവരും മോചിപ്പിക്കപ്പെടുന്നതോടെ ജയില്‍ ആശുപത്രിയിലെ ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്ന് ജയില്‍ ഡോക്ടര്‍ സുനില്‍ ത്യാഗി അറിയിച്ചു. എന്നാല്‍ 15 ദിവസം കൂടുമ്പോള്‍ ജയിലിലെ രോഗികളെ പരിശോധിക്കാന്‍ തല്‍വാര്‍ ദമ്പതികള്‍ തന്നെ സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.

ആരാണ് അരുഷിയെ കൊന്നത്?

തടവുകാരെ കൂടാതെ രാജേഷും നുപുരും ജയില്‍ ജീവനക്കാരെയും ചികിത്സിച്ചിരുന്നുവെന്നും ത്യാഗി വ്യക്തമാക്കി. തല്‍വാര്‍ ദമ്പതികള്‍ ജയിലിലെത്തിയതിന് ശേഷം ആയിരക്കണക്കിന് രോഗികളെ ചികിത്സിച്ചിട്ടുണ്ടെന്നും ഇരുവരുടെയും ചികിത്സയില്‍ രോഗികള്‍ സംതൃപ്തരായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തല്‍വാര്‍ ദമ്പതികളുടെ മോചനത്തോടെ ദന്തരോഗികളെ പരിശോധിക്കാനായി ഗാസിയാബാദിലെ ഒരു ഡെന്റല്‍ കോളേജുമായി ജയില്‍ അധികൃതര്‍ ധാരണയായിട്ടുണ്ട്. ഇതനുസരിച്ച് ആഴ്ചയില്‍ രണ്ട് ദിവസം ഈ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ജയിലിലെത്തി രോഗികളെ പരിശോധിക്കും.

അതേസമയം അലഹബാദ് ഹൈക്കോടതി തല്‍വാര്‍ ദമ്പതികളെ കുറ്റവിമുക്തരാക്കിയതോടെ ഇവരെ കാണാനുള്ള രോഗികളുടെ തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. രാജേഷ് തല്‍വാറിനും സംഘത്തിനൊപ്പം അദ്ദേഹത്തിന്റെ സഹോദരനും നേത്ര വിദഗ്ധനുമായ ദിനേഷ് തല്‍വാറും ജയിലിലെത്തി രോഗികളെ പരിശോധിക്കും.

അരുഷിയെയും വീട്ടുവേലക്കാരനായ ഹേമരാജിനെയും കൊലപ്പെടുത്തിയ കുറ്റത്തിനാണ് സിബിഐ പ്രത്യേക കോടതി തല്‍വാര്‍ ദമ്പതികളെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി തെളിവുകളില്ലെന്ന് കണ്ട് ഇരുവരെയും കുറ്റവിമുക്തരാക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍