UPDATES

ഗുജറാത്ത് വിജയം ഇനി മാതൃക; ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബിജെപിയുടെ യുദ്ധത്തിന് മൂര്‍ച്ച കൂടും

‘വികസനം’ ഏറെ മുമ്പുതന്നെ പിന്നിലേക്ക് നീക്കപ്പെട്ടിരുന്നു; തെരഞ്ഞെടുപ്പൊന്നും നടക്കാത്തപ്പോഴും ബി ജെ പി ഇപ്പോള്‍ അടിസ്ഥാന സ്വഭാവത്തിലേക്ക് തിരികെയെത്തിയിരിക്കുന്നു, അതവര്‍ തുടരുകയും ചെയ്യും.

ബിജെപിയുടെ ഗുജറാത്ത് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ദി വയര്‍.ഇന്‍ സ്ഥാപകരില്‍ ഒരാളും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സിദ്ധാര്‍ത്ഥ് ഭാട്ടിയ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

ഓരോ തെരഞ്ഞെടുപ്പും അതിന്റെ പാഠങ്ങള്‍ തരുന്നുണ്ട്.  അതിന്റെ അര്‍ത്ഥവ്യാപ്തിയും ആഴവും ഈ ബഹളങ്ങള്‍ ശമിച്ചതിനുശേഷമേ മുഴുവനായും ഗ്രഹിക്കാനാകൂ. ഗുജറാത്ത് അല്പം അസാധാരണമായ ഒന്നാണ്; ബി ജെ പിക്ക് ന്യായമായും വിജയം ആഘോഷിക്കാം, കോണ്‍ഗ്രസിനും തങ്ങളുടെ പ്രകടനത്തില്‍ മൊത്തമായെടുത്താല്‍ സംതൃപ്തി തോന്നാം, പ്രത്യേകിച്ചും 2012-ലെ തെരഞ്ഞെടുപ്പുമായി തട്ടിച്ചു നോക്കുമ്പോള്‍.

കഴിഞ്ഞ തവണ, സംസ്ഥാന രാഷ്ട്രീയത്തെ നരേന്ദ്ര മോദി പൂര്‍ണമായും കൈപ്പിടിയിലാക്കിയ കാലത്ത് നടന്ന തെരഞ്ഞെടുപ്പില്‍, അയാളുടെ കക്ഷി 116 സീറ്റ് നേടി. 2007-ല്‍ അത് 117 സീറ്റ് ആയിരുന്നു. അവരുടെ വോട്ട് ശതമാനം 49.12% (2007)ല്‍ നിന്നും 47.9% (2012) ആയി കുറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടുശതമാനം കൂടുകയും ചെയ്തു. 2017-ല്‍ സീറ്റുകളുടെ എണ്ണം കുറഞ്ഞാലും ബി ജെ പിയുടെ വോട്ടുശതമാനം അല്‍പം കൂടിയേക്കാം. രണ്ടു നിലയ്ക്കും കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി. 2012-മായി താരതമ്യം പാടില്ലെന്നും മോദി ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നില്ലെന്നും പറയുന്നവര്‍ അറിയേണ്ടത് മോദിയുടെ ദേശീയതലത്തിലേക്കുള്ള ഉയര്‍ച്ച അയാള്‍ക്കനുകൂലമായി തീരേണ്ടതായിരുന്നു എന്നാണ്.

ഡിസംബര്‍ ആദ്യം വന്ന CSDS സര്‍വെ പ്രകാരം ഇരു കക്ഷികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു. ബി ജെ പിയുടെ വോട്ടുശതമാനം കുറയുകയും കോണ്‍ഗ്രസിന്റേത് കൂടുകയും. കൂട്ടത്തിലൊരു സര്‍വേ മാത്രമായി അതിനെ ആരെങ്കിലും തള്ളിയാലും (ആളുകള്‍ അവരുടെ പ്രതീക്ഷകളെയും പക്ഷപാതങ്ങളെയും ശരിവെക്കുന്ന സര്‍വേകളെ മാത്രമേ ഇഷ്ടപ്പെടുന്നുള്ളൂ) ബി ജെ പി അതിനെ ഗൌരവമായി എടുത്തിട്ടുണ്ടാകണം. അല്ലെങ്കില്‍ അതിന്റെ താഴെതട്ടിലെ ഘടകങ്ങള്‍ നല്കിയ വിവരങ്ങള്‍ മാറുന്ന ഗതിയെക്കുറിച്ച് അവര്‍ക്ക് അപായസൂചന നല്കിയിരിക്കണം.

അകത്ത് മേവാനി, പുറത്ത് ഹര്‍ദിക്; അടുത്ത അഞ്ച് വര്‍ഷം ബിജെപി വെള്ളം കുടിക്കും

അപ്പോള്‍തൊട്ട്, അവരുടെ ഒന്നാമന്‍, അല്ലെങ്കില്‍ ഒരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ പ്രാപ്തിയുള്ള ഏക പ്രചാരകന്‍ കളത്തിലിറങ്ങി. ‘മുഗളന്‍മാര്‍’, ‘പാകിസ്ഥാന്‍’, മുസ്ലീങ്ങളെന്നു അര്‍ത്ഥമുള്ള വാക്കുകള്‍, രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ലക്ഷ്യമിട്ട് പാഞ്ഞു. രാഹുല്‍ ഗാന്ധിയെ പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്തതിനെ ‘ഔറംഗസേബ് രാജ്’ എന്നാണ് മോദി വിശേഷിപ്പിച്ചത്. മോദിയെ നീചനെന്ന് വിശേഷിപ്പിച്ച മണിശങ്കര്‍ അയ്യരുടെ അസ്ഥാനത്തുള്ള കുത്ത്, അത് പറഞ്ഞു മിനിറ്റുകള്‍ക്കുളില്‍ മോദി ഏറ്റുപിടിച്ചു. അതിനെ ടെലിവിഷന്‍ ചാനലുകളിലെ സൌഹൃദ സംവാദയുദ്ധങ്ങള്‍ പൊലിപ്പിച്ചു.പക്ഷേ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്തുകൊണ്ട് നടത്തിയ ആരോപണമായിരുന്നു അങ്ങേയറ്റത്തേത്. മുന്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയും മറ്റ് നിരവധി വിരമിച്ച നയതന്ത്ര ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും, മാധ്യമപ്രവര്‍ത്തകരും പങ്കെടുത്ത ഒരു വിരുന്നില്‍ സംബന്ധിച്ചു എന്ന ഒരൊറ്റ കാര്യത്തിന്റെ പേരിലായിരുന്നു അത്.

അതില്‍ ഒരു ഒളിച്ചുവെക്കലും മറയും ഉണ്ടായില്ല- മോദി ഒരുളുപ്പുമില്ലാതെ അക്കളി കളിച്ചു. അത്താഴവിരുന്നിനെ പരാമര്‍ശിച്ചുകൊണ്ട്, ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഒരു പാകിസ്ഥാന്‍ പദ്ധതിയുണ്ടെന്നും പത്തു വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന സിംഗിന് അതില്‍ പങ്കുണ്ടെന്നും.

ജയ് ഭീം; ജിഗ്നേഷ് മേവാനിയുടെ തീ പാറും പോരാട്ടം ഇനി നിയമസഭയിലേക്കും

പറഞ്ഞുപഴകിയ ഭാഷയില്‍ പറഞ്ഞാല്‍, മോദിയുടെ പ്രചാരണത്തിലെ വിഷം അതിന്റെ പുതിയ താഴ്ചകളിലേക്ക് വീണുപോയി. ‘വികസനം’ ഗുജറാത്തി ‘അസ്മിത (ആത്മാഭിമാനം)’ യിലേക്ക് വഴിമാറി ഏറെ മുമ്പെ അപ്രത്യക്ഷമായിരുന്നു. അതും ഫലിക്കുന്നില്ല എന്നു കണ്ടപ്പോള്‍- ഗുജറാത്തികള്‍ തന്നെയായിരുന്നു ഒരു വലിയ വിഭാഗം അയാളെ എതിര്‍ത്തത്- അതിരൂക്ഷമായ ഭാഷയില്‍ മുസ്ലീം വിരുദ്ധ വിഷം വമിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു.

മോദിയുടെ ജന്മസ്ഥലം ഉള്‍പ്പെട്ട ഊഞ്ചയില്‍ ബിജെപി തോറ്റത് 19,000ത്തില്‍ പരം വോട്ടിന്

ഹിന്ദു ഏകീകരണം എന്ന സ്വപ്നം ജാതി ഒരു നിര്‍ണായക ഘടകമായി ഉരുത്തിരിഞ്ഞപ്പോള്‍ ഭംഗപ്പെട്ടു. ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, ജിഗ്‌നേഷ് മേവാനി എന്നിവര്‍ അതിനു നേതൃത്വം നല്കി. എന്തായാലും ഹിന്ദുത്വ പ്രചാരകരുടെ സര്‍ഗാത്മകത അവരെ ഹജ് എന്നു വിളിച്ചു. പിന്നെ ധ്രുവീകരണം മാത്രമേ ബി ജെ പിക്ക് മുന്നില്‍ വഴിയുണ്ടായിരുന്നുള്ളൂ.

രാഹുല്‍ ഗാന്ധിക്ക് ഇത് മധുരമുളള പരാജയം

ഈ പ്രക്രിയക്കിടയിലാണ് പ്രധാനമന്ത്രിയുടെ പദവിയുടെ മാന്യത തീര്‍ത്തൂം ഇല്ലാതായത്. ഇതിനകംതന്നെ പരിക്കേറ്റ രാജ്യത്തിന്റെ മതേതര സ്വഭാവത്തെ അതൊന്നുകൂടി ശിഥിലമാക്കിയെന്നത് ഗൌനിച്ചെയില്ല. ബി ജെ പി തങ്ങളുടെ അടിസ്ഥാന അടവുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പോന്നുമില്ലെങ്കിലും അതീ കളി തുടരും. ഇന്ത്യയില്‍ ജീവിക്കുന്ന ആരും ഹിന്ദുക്കളാണെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞുകഴിഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തിന് ഇനി വേഗത കൂടും. പ്രത്യേകിച്ചും അതിലൂടെ തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാം എന്നു ബി ജെ പി കണക്കുകൂട്ടുന്ന സമയത്ത്.
എന്താണ് അനുകൂലമായ ഒരു ഘടകം അല്ലെങ്കില്‍ അനേകം ഘടകങ്ങള്‍ ഉണ്ടോ എന്നും, എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പിറകിലായതെന്നും ഇപ്പോള്‍ പറഞ്ഞാല്‍ അത് വളരെ നേരത്തെയാകും. തീര്‍ത്തും അസാധ്യമെന്ന് തോന്നിച്ച ഒരു മുന്നണി ഉണ്ടാക്കിയ കോണ്‍ഗ്രസ് അത് ഇത്രയും മാസവും കാത്തുസൂക്ഷിക്കുകയും രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ തന്റെ രാഷ്ട്രീയ പക്വത നേടുകയും ചെയ്തു. മുസ്ലീങ്ങളോട് ഈ പ്രചാരണക്കാലത്ത് പ്രത്യേകമായ എന്തെങ്കിലും അടുപ്പം കോണ്‍ഗ്രസ് കാണിച്ചില്ല. ഒടുവില്‍ പലരും കരുതിയതിനെക്കാളും നല്ല പ്രകടനമാണ് അവര്‍ നടത്തിയത്.

കോര്‍പ്പറേറ്റ് ഗുണ്ടകള്‍ ജീപ്പിടിച്ചു കൊല്ലാന്‍ ശ്രമിച്ച രാകേഷ് സിംഗ ഹിമാചലിന്റെ ജനകീയ സഖാവ്

പക്ഷേ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കും 2019-ലെ വലിയ തെരഞ്ഞെടുപ്പിനുമുള്ള ഉത്തരം ബി ജെ പിക്കു കിട്ടിയിരിക്കുന്നു-ഗുജറാത്ത് മാതൃക മുറുകെപ്പിടിക്കുക. അടിസ്ഥാന സൌകര്യ വികസനം, തൊഴിലവസരങ്ങള്‍ ഉണ്ടാക്കല്‍, നിക്ഷേപവര്‍ധന എന്നിവയല്ല, മറിച്ച്, മുസ്ലീങ്ങളെ രാക്ഷസന്‍മാരാക്കി ചിത്രീകരിക്കുന്ന, ഹിന്ദുക്കളുടെ ഏറ്റവും ഹീനമായ മുന്‍വിധികളേയും അസംതൃപ്തികളെയും ഉപയോഗിക്കുന്ന, ധ്രുവീകരണത്തിന് കൂടുതല്‍ തരംതാണ തലങ്ങളിലേക്ക് പതിക്കുന്ന ഒന്നാണത്. മന്‍മോഹന്‍ സിംഗിനെപ്പോലെ ഒരാളെ ദേശദ്രോഹിയാക്കി ചിത്രീകരിക്കാമെങ്കില്‍ അതിനെന്തൊക്കെ ആയിക്കൂട? അദ്ദേഹം ‘വിദേശിയല്ല’,- സോണിയാ ഗാന്ധിക്കെതിരെ കുറെ നാളായി ഫലം കാണാത്ത അടവ്. മാത്രവുമല്ല ‘ഹൈബ്രിഡ് ജേഴ്‌സി പുത്രന്‍’ ഇപ്പോള്‍ സൂക്ഷിക്കേണ്ട എതിരാളിയായി മാറിയിരിക്കുന്നു. പക്ഷേ ബി ജെ പി അതിന്റെ ഭാവി പ്രചാരണങ്ങള്‍ ഫലിപ്പിക്കാന്‍ എന്തെങ്കിലും കണ്ടുപിടിക്കുകയും ഉപയോഗിക്കുകയും ചെയ്യും – മോദി തന്നെയായിരിക്കും അതും നയിക്കുക.

150നുള്ള ‘അമിട്ട്’ ഗുജറാത്തില്‍ പൊട്ടില്ല, നനഞ്ഞുപോയി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍