UPDATES

വിപണി/സാമ്പത്തികം

എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും സര്‍ക്കാര്‍ വിറ്റഴിച്ചേക്കും, സാമ്പത്തിക പ്രതിസന്ധി രൂക്ഷം, എണ്ണക്കമ്പനികൾക്ക് മാത്രം കടം 5,000 കോടി

കൊച്ചിയുൾപ്പെടെ 6 എയർപോർട്ടുകളിൽ ഇന്ധന വിതരണം നിർത്തി, ലക്ഷദ്വീപിലേക്കുള്ള സർവീസ് തടസപ്പെട്ടു

രാജ്യത്തെ പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ മുഴുവൻ ഓഹരികളും വിറ്റഴിച്ചേക്കുമെന്ന റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് എയർ ഇന്ത്യയുടെ ഓഹരികൾ പൂർണമായും വിൽപ്പനയ്ക്ക് ഒരുങ്ങുന്നതെന്നാണ് വിവരം. 58,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ മൊത്തം കടം. ഈ സാഹചര്യത്തിൽ ഓഹരി വിൽപ്പന സംബന്ധിച്ച് നടപടികൾ വേഗത്തിലാക്കിയേക്കാനാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ നീക്കമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈസ് റിപ്പോർട്ട് ചെയ്യുന്നു. ഓഹരി വിൽപന ചർച്ച ചെയ്യാൻ മന്ത്രിതല യോഗം ഉടൻ ചേരുമെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, ഇന്ധനക്കമ്പനികള്‍ക്ക്  എയർ ഇന്ത്യ ഇന്ധനം നിറച്ച വകയിൽ മാത്രം നല്‍കാനുള്ള കുടിശ്ശിക 5,000 കോടിയിലേറെ രൂപയെന്ന് റിപ്പോർട്ടുകൾ. കൊച്ചിയടക്കം ആറ് വിമാനത്താവളങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ ഇന്ധനം വാങ്ങിയതിനുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനടക്കമുള്ള കമ്പനികൾക്കാണ് പണം നല്‍കാനുള്ളത്.

ഇതോടെ കൊച്ചി, പുണെ, പട്ന, റാഞ്ചി, വിശാഖപട്ടണം, മൊഹാലി വിമാനത്താവളങ്ങളിൽ നിന്ന് എയർ ഇന്ത്യക്കുള്ള ഇന്ധന വിതരണം നിർത്തിവച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം പെട്രോളിയം തുടങ്ങിയ കമ്പനികളുടെതാണ് സംയുക്ത തീരുമാനം. നിലവിൽ മറ്റ് വിമാനത്താവളങ്ങളില്‍നിന്ന് ഇന്ധനം നിറച്ചാണ് ഈ ആറ് വിമാനത്താവളങ്ങളില്‍നിന്ന് സര്‍വീസ് നടത്തുന്നത്.

ഇന്ധന വിതരണം തടസപ്പെട്ടതോടെ ലക്ഷദ്വീപിലേക്കുള്ള ഏക വിമാന സർവ്വീസും തടസപ്പെട്ടു. കൊച്ചിയിൽ നിന്ന് മാത്രമാണ് നിലവിൽ ലക്ഷദ്വീപിലെ അഗർത്തലയിലേക്ക് വിമാന സർവീസുള്ളത്. എയർ ഇന്ത്യയുടെ പ്രാദേശിക കമ്പനിയായ എയർ അലയൻസാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. എന്നാൽ കൊച്ചിയിൽ നിന്നുള്ള ഇന്ധനം വിതരണം നിർത്തിയതോടെ സർവീസ് നിര്‍ത്താനും കമ്പനി നിർബന്ധിതരാവുകയായിരുന്നു. കൊച്ചി- അഗർത്തല സർവീസിന് പുറമെ കൊച്ചി- മൈസൂർ, ഹൈദരാബാദ്- പൂനെ, പൂനെ- ഗോവ, റാഞ്ചി-റായ്പൂർ, റാഞ്ചി-ഭുവനേശ്വർ, റാഞ്ചി- കൊൽക്കത്ത, ചണ്ഡിഖഡ്- കുളു സർവീസുകളും തടസപ്പെട്ടിട്ടുണ്ട്.

വിതരണം നിർത്തിവച്ച ആറ് എയർപോർട്ടുകളിൽ നിന്നായി പ്രതിദിനം 250 കിലോ ലിറ്റർ ഇന്ധനമാണ് എയർ ഇന്ത്യ ഉപയോഗപ്പെടുത്തിയിരുന്നത്. നിലവിൽ എണ്ണ കമ്പനകളിൽ നിന്നും ക്രഡിറ്റ് വ്യവസ്ഥയിൽ ഇന്ധനം നിറയ്ച്ചാൽ 90 ദിവസത്തിനകം മൂന്ന് മാസത്തിനകം പണം നല്‍കണമെന്നാണ് കരാര്‍. എന്നാൽ എയർ ഇന്ത്യ പണം നൽകി 230 ദിവസം പിന്നിട്ടതായാണ് വിവരം. എന്നാൽ നൽകാനുള്ള തുകയുടെ പലിശ സഹിതമാണ് ഇത്രയും കുടിശ്ശികയായത്. 5000 കോടി കുടിശ്ശികയിലേക്ക് ഇപ്പോള്‍ വെറും 60 കോടി നല്‍കാമെന്നാണ് എയര്‍ ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചത്.

Read: വംശീയമായി അധിക്ഷേപിച്ചെന്ന് അശോകന്‍ മറയൂര്‍; സന്തോഷം പങ്കുവയ്ക്കുകയാണ് ചെയ്തതെന്ന് ഇന്ദു മേനോന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍