UPDATES

വൈറല്‍

“ഇത് എന്റെ വക”: ഷുഹൈബ് കുടുംബസഹായ ഫണ്ടിലേയ്ക്ക് 100 രൂപ നല്‍കി ആകാശ് തില്ലങ്കേരിയുടെ പിതാവ്

തില്ലങ്കേരി ടൗണിലെ ഹോട്ടലിന് മുന്നില്‍ നില്‍ക്കുകയായിരുന്നു ആകാശിന്റെ അച്ഛന്‍. പിരിവ് സംഘം മുന്നിലെത്തിയതോടെ കീശയില്‍ നിന്ന് 100 രൂപയെടുത്ത് ഇത് എന്റെ വക എന്നുപറഞ്ഞ് ബക്കറ്റിലേക്ക് ഇടുകയായിരുന്നു.

കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഷുഹൈബ് കുടുംബസഹായ ഫണ്ടിലേക്ക്, ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വകയും സംഭാവന. കോണ്‍ഗ്രസ് തില്ലങ്കേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തില്ലങ്കേരി ടൗണില്‍ ബക്കറ്റ് പരിവിലൂടെ സംഭാവന സ്വീകരിക്കുന്നതിനിടയിലാണ് ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ചേരി രവീന്ദ്രന്‍ സംഭാവന നല്‍കിയത്.

തില്ലങ്കേരി ടൗണിലെ ഹോട്ടലിന് മുന്നില്‍ നില്‍ക്കുകയായിരുന്നു ആകാശിന്റെ അച്ഛന്‍. പിരിവ് സംഘം മുന്നിലെത്തിയതോടെ കീശയില്‍ നിന്ന് 100 രൂപയെടുത്ത് ഇത് എന്റെ വക എന്നുപറഞ്ഞ് ബക്കറ്റിലേക്ക് ഇടുകയായിരുന്നു. തില്ലങ്കേരി പഞ്ചായത്തിലെ ഏക കോണ്‍ഗ്രസ് അംഗം യു.സി.നാരായണന്‍ 7000 രൂപ കുടുംബസഹായ നിധിയിലേക്ക് സംഭാവന നല്‍കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍