UPDATES

ട്രെന്‍ഡിങ്ങ്

ഒരു തമാശ പറഞ്ഞാലും മനസിലാകാത്തവരായി മലയാളി; ബീഫില്‍ കണ്ണന്താനത്തിന്റെ പുതിയ മറിച്ചില്‍

രാവിലെ മുതല്‍ വൈകുന്നേരം വരെ മൊബൈലില്‍ കയറിയിരുന്ന് ട്രോളുകള്‍ ഉണ്ടാക്കലാണ് മലയാളിയുടെ പണി

തന്റെ ബീഫ് പരാമര്‍ശം വിവാദമാക്കിയത് മലയാളിയുടെ തമാശ ആസ്വദിക്കാനുള്ള കഴിവില്ലായ്മയാണെന്നു കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫിനെക്കുറിച്ച് ഒറീസയില്‍വച്ച് പറഞ്ഞത് വാര്‍ത്തയ്ക്കു വേണ്ടി പറഞ്ഞതല്ലെന്നും അതു തമാശയായി എടുക്കാതിരുന്നതാണ് വിവാദമാകാന്‍ കാരണം. വിദേശത്തു നല്ല ബീഫ് കിട്ടും. അവിടെ നിന്ന് ഇവിടെ വന്ന് മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണ് താന്‍ ചോദിച്ചത്. കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലാതെ വരികയാണെന്നും കണ്ണന്താനം പറഞ്ഞു.

കേരളത്തിലെ ആളുകള്‍ക്ക് കാര്യമായിട്ട് പണിയൊന്നുമില്ലെന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ മൊബൈലില്‍ കയറിയിരുന്ന് കുറേ കാര്‍ട്ടൂണുകളും ട്രോളുകളും ഉണ്ടാക്കുകയാണെന്നും കേന്ദ്രമന്ത്രി വിമര്‍ശനം ഉന്നയിച്ചു. എന്റെ ഭാര്യയുടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അതൊക്കെ കണ്ട് ഞങ്ങള്‍ ചിരിക്കുകയാണ്. എന്റെ പേരും പറഞ്ഞ് എന്റെ മുഖവും കാണിച്ച് ട്രോളുകള്‍ ഉണ്ടാക്കുന്നതില്‍ സന്തോഷമുണ്ടാവുകയാണെങ്കില്‍ അതാകട്ടെ. ഇനിയും ഇത്തരം കാര്‍ട്ടൂണുകള്‍ ഉണ്ടാക്കിക്കോളൂ എന്നും കണ്ണന്താനം പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍