UPDATES

ട്രെന്‍ഡിങ്ങ്

‘ങ്ങുർ…ങ്ങുർ…ങ്ങുർ, കൂർക്കം വലി ഫോട്ടോയിൽ കിട്ടില്ല മിസ്റ്റർ’ : കണ്ണന്താനത്തോട് ട്രോളർമാർ

ചിലർ ഒരു പടി കൂടി കടന്നു ‘എഴുന്നേറ്റു പോടോ’ എന്ന് പോസ്റ്റർ ഒട്ടിച്ചും കണ്ണന്താനത്തെ ഓടിച്ചു വിടുന്നുണ്ട്

സോഷ്യൽ മീഡിയയിൽ വീണ്ടും ട്രോളര്മാര്ക്ക് ഇരയായി അൽഫോൺസ് കണ്ണന്താനം. ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു ഒപ്പം കിടക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ക്ഷീണത്തിൽ ഇരിക്കുന്ന ട്രോളര്മാര്ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. ഒരിടവേളക്ക് ശേഷം വീണു കിട്ടിയ ഇരയെ അവർ നല്ല പോലെ ആഘോഷിച്ചു.

സാര്‍ ഉറങ്ങുമ്പോള്‍ അറിയാതെ ഫോട്ടോ എടുത്തതാണോ എന്നും, സോമനാഗുലിസം ആണോ എന്നും വ്യക്തികള്‍ പരിഹസിക്കുന്നു. ഇത്തരം ഷോ ഓഫുകള്‍ നടത്തേണ്ട സമയമല്ലെന്നും കമന്റുകളില്‍ വിമര്‍ശനമുണ്ട്. ജൂനിയർ മാൻഡ്രേക് സിനിമയിലെ ജഗതി ഉറങ്ങുന്ന ചിത്രവുമായി ട്രോൾ ചെയ്യുന്നവരും ഉണ്ട്. ചിലർ ഒരു പടി കൂടി കടന്നു ‘എഴുന്നേറ്റു പോടോ’ എന്ന് പോസ്റ്റർ ഒട്ടിച്ചും കണ്ണന്താനത്തെ ഓടിച്ചു വിടുന്നുണ്ട്. അതെ സമയം എഴുത്തുകാരി ശാരദക്കുട്ടി അടക്കമുള്ളവർ കണ്ണന്താനത്തിന്റെ ഗിമ്മിക്കിനെതിരെ രംഗത്ത് വന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍