UPDATES

ട്രെന്‍ഡിങ്ങ്

ഈ വഴി ഞങ്ങളുടേത് കൂടിയാണ്, രാത്രികളും: സദാചാര പോലീസിനോടല്ല, പോലീസിനോടാണ് പറയുന്നത്

അധികാര, ലാത്തിവടികള്‍ക്ക്, കാക്കി ട്രൗസറിന്റെ സദാചാരബോധങ്ങള്‍ക്ക്, ഉള്‍കൊള്ളാനാവാത്ത കാരണങ്ങളാല്‍ യാത്രയാവേണ്ടി വരാറുണ്ട്

കഴിഞ്ഞ ദിവസം രാത്രിയില്‍ മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് രമയ്ക്കും സുഹൃത്ത് ബര്‍സ എന്ന അമൃതയ്ക്കും എറണാകുളം നോര്‍ത്ത് ജനമൈത്രി പോലീസിന്റെ ഭാഗത്തു നിന്നും നേരിടേണ്ടി വന്ന അനുഭവത്തെ വിലകുറച്ച് കാണാനാകില്ല. ബര്‍സയെ ജാതീയമായി അധിക്ഷേപിച്ച പോലീസ് പ്രതീഷിനെ ഇന്ന് പുലര്‍ച്ചെ വരെ പോലീസ് സ്‌റ്റേഷനില്‍ പിടിച്ചു വയ്ക്കുകയായിരുന്നു. തന്റെ വസ്ത്രം പോലും ധരിക്കാന്‍ പോലീസ് അനുവദിച്ചില്ലെന്നാണ് പ്രതീഷ് അഴിമുഖത്തോട് ഇതേക്കുറിച്ച് പ്രതികരിച്ചത്. എഴുത്തുകാരന്‍ അമല്‍ ലാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നു.

‘പ്രതീഷിനും ബര്‍സയോടുമൊപ്പം

എറണാകുളത്ത് തന്നെ രാത്രിവഴികളില്‍ റെയില്‍വെസ്റ്റേഷനിലെക്കും, തട്ടുകടകളിലേക്കും നടക്കേണ്ടിവന്നിട്ടുണ്ട്. സിനിമ കഴിഞ്ഞു, സിനിമ പറഞ്ഞു പതുക്കെ ആണും പെണ്ണും കൂടിയും, ഒറ്റയ്ക്കും തെറ്റയ്ക്കും നടക്കേണ്ടി വരാറുള്ള നഗരമാണത്. ഇഷ്ടംകൂടിയ മനുഷ്യരുള്ളയിടം. ഒരു തോന്നലിനു എറണാകുളത്തെയ്ക്ക് വണ്ടിയെടുക്കുന്നത് ചിലരെ കാണാന്‍ മാത്രമാവും, ചിലരോട് മിണ്ടാന്‍ മാത്രമാവും. അധികാര, ലാത്തിവടികള്‍ക്ക്, കാക്കി ട്രൗസറിന്റെ സദാചാരബോധങ്ങള്‍ക്ക്, ഉള്‍കൊള്ളാനാവാത്ത കാരണങ്ങളാല്‍ യാത്രയാവേണ്ടി വരാറുണ്ട്. 

അങ്ങനെ രാത്രിവഴികളില്‍ സദാചരനോട്ടങ്ങളുടെ കീഴില്‍ സുരക്ഷിതമായ വഴിയുണ്ടാക്കാന്‍ പോലീസുണ്ടായിരുന്നെങ്കിലെന്നു ചിന്തിച്ച് നോക്കിയിട്ടുണ്ട്, അവര്‍ക്കും മനുഷത്വമുണ്ടായിരുന്നെങ്കിലെന്നു, മനുഷ്യന്മാരായി നമ്മളെ കണ്ടെങ്കിലെന്നു. കഴിഞ്ഞദിവസമാണ് സാര്‍ ലൈംഗികപീഡനം നേരിട്ടെന്നു ഒരു മനുഷ്യന്‍ പരാതിപ്പെട്ടപ്പോള്‍ നിങ്ങളുടെ കാക്കിക്കൂട്ടങ്ങള്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത്, നിങ്ങളുടെ പരിധികളിലാണ് സാര്‍ രാത്രിവഴിനടക്കുമ്പോള്‍ ലൈംഗികന്യൂനപക്ഷക്കാര്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ളത്. സാര്‍ ഈ വഴി ഞങ്ങളുടേത് കൂടിയാണ്, ഈ രാത്രികളും ഞങ്ങള്‍ക്ക് കൂടിയുള്ളതാണ്. ഈ ജനാധിപത്യത്തിന്റെ അവകാശികളും ഞങ്ങള്‍ കൂടിയാണ് സാര്‍. അതിനാല്‍ നിങ്ങള്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും ജീവിതവും തരുന്നത് ബര്‍സയും പ്രതീഷും ഉള്‍പ്പെടുന്നവരാണ് സാര്‍. ഞങ്ങള്‍ക്ക് ഈ വഴികളില്‍ നടക്കാന്‍ നിങ്ങള്‍ സുരക്ഷയൊരുക്കുമെന്ന വിശ്വാസത്തിലാണത് സാര്‍.

സുരക്ഷയൊരുക്കേണ്ടവരാണ് തെറിപറയുന്നത്. ഓരോ പെണ്ണിനും രാത്രിനിരത്തുകളില്‍ യാത്രചെയ്യാന്‍ പാകത്തിന് സുരക്ഷയൊരുക്കുമെന്ന് പോലീസ് മേധാവി പ്രഖ്യാപിച്ചത്തിനു ശേഷമാണ് അതെ പോലീസ് വഴിമുടക്കുന്നത്. ഉള്ളതും ഇല്ലാത്തതുമായ മീശപിരിച്ച് തെറിപറഞ്ഞു വിരട്ടുന്ന ആണ്‍ഗുണ്ടാക്കൂട്ടങ്ങള്‍ക്കാണ് രാത്രിയില്‍ വഴിനടക്കുന്ന പെണ്ണിനെ കാണുമ്പോ മുട്ടിടിയ്ക്കുന്നത്. നിന്റെ ‘അഹങ്കാരം’ ഞങ്ങള്‍ ഇന്ന് തീര്‍ത്തു തരുമെന്ന് പറയുന്ന അധികാര ദുര്‍വിനിയോഗമാണ് നിങ്ങള്‍. നിങ്ങളുടെ സദാചാര ശരികളില്‍ മാത്രം നിന്ന് ഇവളുടെ തിളപ്പവാസിക്കണമെന്നു തോന്നുന്ന കാക്കിയിട്ട ഗുണ്ടാക്കൂട്ടങ്ങള്‍.

മനുഷത്വവിരുദ്ധതയുടെ അങ്ങേയറ്റമാണത്. പാതിരാത്രിയിലെ കാക്കിയിട്ട ഗുണ്ടകളുടെ ക്രൂരതയാണ്, അക്രമമാണ്.
പോലീസിന്റെ ക്രൂരതകൊണ്ട് വിനായകന്‍ കൊല്ലപ്പെട്ട നാടാണ്, പോലീസിന്റെ സദാചാരഗുണ്ടായിസം പലയാവര്‍ത്തി കണ്ടു കഴിഞ്ഞതാണ്, കൈചേര്‍ത്ത് നടക്കുന്ന ആണുങ്ങളെയും പെണ്ണുങ്ങളെ തപ്പി നടക്കാന്‍ മാത്രം വണ്ടിയോടിയ്ക്കുന്ന പിങ്ക് പോലീസുകാരുള്ള നാട്. ഒരുപെണ്ണിന് രാത്രിവഴിനടക്കുമ്പോള്‍ ഈ വിധം പീഡനം പോലീസ് ഗുണ്ടകളില്‍ നിന്നുണ്ടായെങ്കില്‍, അവരുടെ സുഹൃത്തിനെ വിളിച്ചു വരുത്തി പീഡിപ്പിച്ചെങ്കില്‍, പ്രായപൂര്‍ത്തിയായ ആ സ്ത്രീയുടെ വീട്ടുകാരെ കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് വിളിച്ചു വരുത്തിയെങ്കില്‍, അവളെ ഒരു രാത്രിമുഴുവന്‍ അപമാനിച്ചെങ്കില്‍ ഉത്തരം പറയേണ്ടത് ഈ ഭരണകൂടം തന്നെയാണ്. പോലീസ് മന്ത്രി കൂടിയാണ്.

നാരദയുടെ റിപ്പോട്ടറല്ലേ, അവന്റെ സുഹൃത്തല്ലേ, അവന്‍ കൊടുത്ത വാര്‍ത്തകള്‍ക്ക് അവനും അവന്റെ കൂട്ടര്‍ക്കും ഒന്നല്ല പലതും കിട്ടേണ്ടതുണ്ടെന്നാണ് നിങ്ങളുടെ രാഷ്ട്രീയമെങ്കില്‍. അവനു കിട്ടേണ്ടത് കിട്ടി എന്നാണ് നിങ്ങള്‍ ഈ നിമിഷവും കരുതുന്നതെങ്കില്‍, മനുഷത്വവിരുദ്ധമായി ഒരാള്‍ ഈ വിധം ക്രൂരതകള്‍ ഏറ്റുവങ്ങുമ്പോഴാണ് നിങ്ങള്‍ രാഷ്ട്രീയ അൗറശശേിഴ നടത്തുന്നതെങ്കില്‍ നിങ്ങളുടെ രാഷ്ട്രീയം ഒരു വലിയ അശ്ലീലമാണ്.’

ഞാന്‍ അവരോട് എന്റെ ഉടുപ്പ് ചോദിച്ചു; അതുപോലും തന്നില്ല

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍