UPDATES

വീഡിയോ

ഗോബാക്ക് മോദി കാമ്പെയ്ന്‍: മോദി തട്ടിപ്പുകാരനാണ് എന്നു പറയുന്ന ഗാനം ആലപിക്കുന്നത് വിലക്കി തമിഴ്‌നാട് പോലീസ് (വീഡിയോ)

ഗജ ചുഴലിക്കാറ്റില്‍ മൂന്ന് ലക്ഷത്തോളം പേര്‍ ഭവനരഹിതരായപ്പോള്‍ മോദി തമിഴ്‌നാട് സന്ദര്‍ശിക്കാന്‍ വിസമ്മതിച്ചതാണ് തമിഴ്‌നാട്ടിലെ പ്രതിഷേധങ്ങള്‍ക്ക് കാരണം

മധുരൈയില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഇന്നലെ അരങ്ങേറിയത്. GoBackModi, GoBackSadistModi എന്നിങ്ങനെയുള്ള ഹാഷ് ടാഗ് പ്രചരണങ്ങളാണ് ട്വിറ്ററില്‍ മോദിക്കെതിരെ നടക്കുന്നത്.

ആയിരക്കണക്കിന് ട്വീറ്റുകളാണ് ഈ ഹാഷ് ടാഗില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതിനിടെ മോദി ഒരു തട്ടിപ്പുകാരനാണെന്ന് പറയുന്ന ഒരു ഗാനം ആലപിക്കുന്നതില്‍ നിന്നും തമിഴ്‌നാട്ടിലെ ഒരു പ്രാദേശിക സംഗീത ബാന്‍ഡിനെ തമിഴ്‌നാട് പോലീസ് വിലക്കിയിരിക്കുകയാണ്.

ചെന്നൈ കാലൈ തെരു വിഴൈനില്‍ ഇന്നലെ വൈകിട്ടാണ് ഈ ഗാനം ആലപിക്കാനിരുന്നത്. മോദിയെക്കുറിച്ചുള്ള ഈ ഗാനം ആലപിക്കരുതെന്ന് പോലീസുകാര്‍ ബാന്‍ഡിലെ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു. അതേസമയം ഈ മോദി രാജ്യത്തെ വിറ്റ ലളിത് മോദിയോ നീരവ് മോദിയോ ആകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിയെക്കുറിച്ച് പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞന്‍ ടിഎം കൃഷ്ണ ഇന്നെ രാവിലെ ട്വീറ്റ് ചെയ്തിരുന്നു. ഈ പരിപാടി ഒരു കാരണവശാലും നഷ്ടപ്പെടുത്തെരുതെന്നായിരുന്നു ടിഎം കൃഷ്ണയുടെ ട്വീറ്റ്.

ഇതൊരു സാംസ്‌കാരിക പരിപാടിയാണ് ജാതിമത വ്യത്യാസമില്ലാതെ കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള അനുമതിയാണ് തേടിയിരിക്കുന്നതെന്നും സബ് ഇന്‍സ്‌പെക്ടര്‍ എ സെല്‍വകുമാര്‍ ന്യൂസ് മിനുറ്റ് വെബ്‌സൈറ്റിനെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രി വ്യാപകമായ പ്രതിഷേധമാണ് നേരിടുന്നത്. പലപ്പോഴും പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിലേക്ക് വരെ പ്രതിഷേധം എത്താറുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കിയ മോദി ചെന്നൈയിലെ വേദിയിലേക്ക് ഹെലികോപ്റ്ററിലാണ് എത്തിയത്.

കഴിഞ്ഞവര്‍ഷം ഗജ ചുഴലിക്കാറ്റില്‍ മൂന്ന് ലക്ഷത്തോളം പേര്‍ ഭവനരഹിതരായപ്പോള്‍ മോദി തമിഴ്‌നാട് സന്ദര്‍ശിക്കാന്‍ വിസമ്മതിച്ചതാണ് തമിഴ്‌നാട്ടിലെ പ്രതിഷേധങ്ങള്‍ക്ക് കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍