UPDATES

ശബരിമല: കേരള സര്‍ക്കാരിനെ പിരിച്ച് വിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ

ഭരണഘടനയില്‍ പറയുന്ന ഒരു അവകാശം ഉറപ്പാക്കാന്‍ മറ്റൊരു അവകാശം ഹനിക്കണമെന്ന് പറയാന്‍ കോടതിയ്ക്ക് എങ്ങനെ കഴിയുന്നുവെന്ന് അമിത് ഷാ

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായ സുപ്രിംകോടതി വിധിയെയും സംസ്ഥാന സര്‍ക്കാരിനെയും വെല്ലുവിളിച്ച് അമിത് ഷാ. ശരണം വിളിച്ചുകൊണ്ടാണ് ബിജെപിയുടെ കണ്ണൂര്‍ ജി്ല്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള അമിത് ഷായുടെ പ്രസംഗം തുടങ്ങിയത്. നടപ്പാക്കാനാകുന്ന വിധികള്‍ മാത്രം കോടതികള്‍ പറഞ്ഞാല്‍ മതിയെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. അയ്യപ്പഭക്തന്മാര്‍ക്ക് നേരെയുള്ള അതിക്രമം തുടര്‍ന്നാല്‍ കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുന്നത് തുടര്‍ന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടാന്‍ മടിക്കില്ലെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിനുള്ള അമിത് ഷായുടെ മുന്നറിയിപ്പ്. കഞ്ഞിയാഴ്ച ശബരിമലയിലുണ്ടായ കലാപത്തില്‍ ഇതുവരെ 2061 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കുറഞ്ഞത് 452 കേസുകളെങ്കിലും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭരണഘടനയില്‍ പറയുന്ന ഒരു അവകാശം ഉറപ്പാക്കാന്‍ മറ്റൊരു അവകാശം ഹനിക്കണമെന്ന് പറയാന്‍ കോടതിയ്ക്ക് എങ്ങനെ കഴിയുന്നുവെന്ന് അമിത് ഷാ ചോദിച്ചു. ഈ വിധി അംഗീകരിക്കാന്‍ സാധിക്കില്ല. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണ് ഈ കോടതി വിധിയിലൂടെ. ഭക്തന്മാര്‍ക്കൊപ്പം ഈ രാജ്യം മുഴുവന്‍ നില്‍ക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇടതുസര്‍ക്കാര്‍ അയ്യപ്പന്റെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തി ശബരിമലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. സ്ത്രീ പുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പുവരുത്തേണ്ടതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വരുതിയില്‍ നിര്‍ത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ബിജെപി അനുകൂലികള്‍ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഹിന്ദു സംസ്‌കാരത്തില്‍ സ്ത്രീകള്‍ക്ക് യാതൊരു വിവേചനവുമില്ല. ശബരിമലയില്‍ മാത്രമല്ല രാജ്യത്ത് നിരവധി ആരാധനാലയങ്ങളില്‍ നിയന്ത്രണമുണ്ട്.

ഭക്തരെ അടിച്ചമര്‍ത്താനുള്ള നീക്കം തീക്കളിയാണെന്ന് പിണറായി തിരിച്ചറിയണം. മുസ്ലിം പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്നതുള്‍പ്പെടെയുള്ള വിധികള്‍ ഈ നാട്ടിലെ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ഇതൊന്നും നടപ്പാക്കാത്തവര്‍ എന്തിനാണ് ശബരിമല വിധി നടപ്പാക്കാന്‍ ആവേശം കാണിക്കുന്നത് അമിത് ഷാ ചോദിക്കുന്നു.

ആറ്റിങ്ങലില്‍ സുരക്ഷ ശക്തമാക്കണം, സിപിഎം-സംഘപരിവാര്‍ സംഘര്‍ങ്ങള്‍ വര്‍ധിക്കുന്നു: രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂര്‍ വിമാനത്താവളം അമിത് ഷാ ‘ഉദ്ഘാടനം’ ചെയ്തു

‘കളി’ തുടങ്ങിക്കഴിഞ്ഞു; ആദ്യ ‘ഇര’ സ്വാമി സന്ദീപാനന്ദ ഗിരി

ശബരിമല ഉഴുതുമറിച്ചിട്ട പുതുമണ്ണിലേക്ക് അമിത് ഷാ വരുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍