UPDATES

വൈറല്‍

“അഴിമതി മത്സരം നടത്തിയാല്‍ യെദിയൂരപ്പ സര്‍ക്കാരിന് ഒന്നാം സ്ഥാനം”; അമിത് ഷായുടെ നാക്ക് പിഴ ഏറ്റെടുത്ത് കോണ്‍ഗ്രസ്

എന്നാല്‍ കോണ്‍ഗ്രസ് അമിത് ഷായുടെ നാക്ക് പിഴ ഏറ്റെടുത്തു. നുണകളുടെ രാജാവ് (#shahoflie) അവസാനം സത്യം പറഞ്ഞിരിക്കുന്നു, നന്ദി – എന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരിഹാസ ട്വീറ്റ്.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹത്തിന് പറ്റിയത് വലിയ നാക്ക് പിഴ. അഴിമതിയുടെ കാര്യത്തില്‍ ഒരു മത്സരം നടത്തിയാല്‍ യെദിയൂരപ്പ സര്‍ക്കാര്‍ ഒന്നാം സ്ഥാനം നേടുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. തൊട്ടടുത്ത് യെദിയൂരപ്പ ഇരിക്കുമ്പോളായിരുന്നു ഇത്. ഈ അടുത്തിടെ ഒരു സുപ്രീംകോടതി ജഡ്ജി പറഞ്ഞിരുന്നു, രാജ്യത്തെ ഏറ്റവും അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെ കണ്ടെത്താല്‍ മത്സരം നടത്തിയാല്‍ യെദിയൂരപ്പ സര്‍ക്കാര്‍ ഒന്നാം സ്ഥാനം നേടുമെന്ന് – അമിത് ഷാ പറഞ്ഞു.
നേതാക്കള്‍ അബദ്ധം ചൂണ്ടിക്കാട്ടിയപ്പോള്‍ അമിത് അത് തിരുത്തി സിദ്ധരാമയ്യ സര്‍ക്കാര്‍ എന്നാക്കി.

എന്നാല്‍ കോണ്‍ഗ്രസ് അമിത് ഷായുടെ നാക്ക് പിഴ ഏറ്റെടുത്തു. ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി പ്രസിഡന്റ് ഒരു സമ്മാനം തന്നിരിക്കുന്നു എന്ന് പറഞ്ഞാണ് അമിത് ഷായുടെ വീഡിയോ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.

“നുണകളുടെ രാജാവ് (#shahoflie) അവസാനം സത്യം പറഞ്ഞിരിക്കുന്നു, നന്ദി” – എന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരിഹാസ ട്വീറ്റ്.

“അമിത് ഷായ്ക്ക് സത്യം പറയാന്‍ അറിയാം എന്നൊക്കെ ആരറിഞ്ഞു? ഞങ്ങളെല്ലാവരും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു, അമിത് ജീ” – കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സെല്ലിന് നേതൃത്വം നല്‍കുന്ന നടി രമ്യ (ദിവ്യ സ്പന്ദന) ട്വിറ്ററില്‍ കുറിച്ചു. നേരത്തേയും ഇതുപോലെ അമിത് ഷായ്ക്ക് അബദ്ധം പറ്റിയിരുന്നു എന്നാണ് മറ്റൊരു വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ചൂണ്ടിക്കാട്ടി രമ്യ പറയുന്നത്. ഇതിലും കേന്ദ്ര പദ്ധതികള്‍ സംസ്ഥാനം നടപ്പാക്കുന്നില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുമ്പോള്‍ സിദ്ധരാമയ്യ എന്ന് പറയുന്നതിന് പകരെ യെദിയൂരപ്പ എന്നാണ് അമിത് ഷാ പറയുന്നത്. ബിജെപിയില്‍ ഒന്നും അത്ര സുഖത്തിലല്ല പോകുന്നത് എന്നും രമ്യ അഭിപ്രായപ്പെടുന്നു. ഏതായാലും യെദിയൂരപ്പയ്ക്കിട്ട് ‘താങ്ങി’ക്കൊണ്ടുള്ള അമിത് ഷായുടെ നാക്ക് പിഴ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

“മോദി സര്‍ക്കാര്‍ ദലിതര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ഒന്നും ചെയ്യില്ലെ”ന്ന് അമിത് ഷാ; ചതിച്ചത് പാര്‍ട്ടി എംപിയുടെ തര്‍ജ്ജമ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍