UPDATES

ട്രെന്‍ഡിങ്ങ്

‘ഇതാണ് എന്റെ കോളേജിലെ ജാതി തോട്ടം’ അത് നശിപ്പിക്കണം

കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയെ ‘നീ കോളനിയില്‍ നിന്നല്ലേ വരുന്നെ ആ സ്വഭാവം കാണിക്കും’ എന്ന് പറഞ്ഞ് അധിക്ഷേപിച്ചതും ആ പെണ്‍കുട്ടി അപമാനഭാരത്താല്‍ കോളേജില്‍ ഇരന്ന് കരഞ്ഞതും മറ്റൊരു സുഹൃത്ത് പറഞ്ഞ് ഒരാഴ്ച മുമ്പേയാണ് താനറിഞ്ഞതെന്നും അശ്വിന്‍ പറയുന്നു

തൃശൂര്‍ ലോ കോളേജിലെ പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടേയും ദളിത് വിരുദ്ധത തുറുകാട്ടി വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊടകര സ്വദേശിയായ അശ്വിന്‍ ആണ് അധ്യാപകരുടെ ദളിത്, സംവരണ വിരുദ്ധ നിലപാടുകള്‍ ചില സംഭവങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് വിവരിക്കുന്നത്. എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുത്.

ദളിത് വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട കാമ്പയിന്‍ നടത്തുന്നതിന് അനുമതി ചോദിച്ചപ്പോള്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണമാണ് ജാതി വിരുദ്ധതയ്ക്കുള്ള തെളിവായി അശ്വിന്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു സംഭവം. ‘ക്ലാസ് കാമ്പയിന്‍ നത്തുന്നതിന്റെ അനുമതിക്ക് വേണ്ടി അന്നത്തെ പ്രിന്‍സിപ്പലിനെ കാണുകയും കാര്യം അറിയിച്ചപ്പോള്‍ ഞങ്ങളോട് പറഞ്ഞത് ‘ഇത് നിങ്ങള്‍ക്ക് വെറുതെ കിട്ടുന്ന കാശല്ലെ അതിനാണോ ഈ ബഹളം ഒക്കെ’ എന്നാണ്. തന്നെ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ കോളേജ് അധികൃതര്‍ തിരിച്ചയച്ചതും സംവരണ വിരുദ്ധ പരാമര്‍ശത്തോടെയാണെ് അശ്വിന്‍ പറയുന്നു. ‘ഞാന്‍ റിമാന്‍ഡില്‍ ആകുകയും റിമാന്‍ഡ് ചെയ്ത ജഡ്ജ് എനിക്ക് പരീക്ഷ ഉള്ളതിനാല്‍ ജയിലില്‍ നിന്ന് കോളേജില്‍ എത്തി പരീക്ഷയ്ക്ക് ഹാജരാകാന്‍ അനുമതിയും നല്‍കിയിരുന്നു. അന്നേ ദിവസം ഹാള്‍ടിക്കറ്റ് സഹിതം ജയിന്റെ വാഹനത്തില്‍ പരീക്ഷ സമയത്ത് എത്തിയ എന്നെ ഇപ്പറഞ്ഞ പ്രിന്‍സിപ്പല്‍ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞു. ഞാന്‍ കാര്യം ചോദിച്ചപ്പോള്‍ ഇത് സപ്ലിമെന്ററി പരീക്ഷ ആണെന്നും അത് നീ എഴുതണോ വേണ്ടയോ എന്ന ഞാന്‍ ആണ് തീരുമാനിക്കുതെന്നും പറഞ്ഞു. അത് ചോദ്യം ചെയ്ത എന്നോട് നിനക്ക് റസര്‍വേഷന്‍ ഉള്ളത് കൊണ്ടല്ലേ പഠിക്കാന്‍ പറ്റുന്നെ അല്ലെങ്കില്‍ ഇവിടെ ഒന്നും എത്തില്ലായിരുന്നു എന്ന ചെറു പരിഹാസത്തോടെ പറഞ്ഞു’ എന്നും അശ്വിന്‍ സംഭവം വിവരിക്കുന്നു.

കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയെ ‘നീ കോളനിയില്‍ നിന്നല്ലേ വരുന്നെ ആ സ്വഭാവം കാണിക്കും’ എന്ന് പറഞ്ഞ് അധിക്ഷേപിച്ചതും ആ പെണ്‍കുട്ടി അപമാനഭാരത്താല്‍ കോളേജില്‍ ഇരന്ന് കരഞ്ഞതും മറ്റൊരു സുഹൃത്ത് പറഞ്ഞ് ഒരാഴ്ച മുമ്പേയാണ് താനറിഞ്ഞതെന്നും അശ്വിന്‍ പറയുന്നു. പ്രിന്‍സിപ്പല്‍ മാത്രമല്ല മറ്റ് ചില അധ്യാപകരില്‍ നിന്നും ഇത്തരം സമീപനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദളിത്, ഭിന്നലിംഗ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതിന്റെ പേരില്‍ ചാവുരിയാട്ടം എന്ന കോളേജ് മാഗസിന്‍ പുറത്തിറക്കാന്‍ അനുവദിക്കാത്തത് ഇതിന് ഉദാഹരണമായി അശ്വിന്‍ ചൂണ്ടിക്കാട്ടുന്നു. ആ സംഭവത്തിന് പിന്നാലെ മാഗസിന്‍ എഡിറ്റര്‍ ആയ വിദ്യാര്‍ഥിയെ ഒരു വര്‍ഷത്തേക്ക് സസ്പന്‍ഡ് ചെയ്യുകയും അധ്യാപകരുടെ ഗൂഢാലോചനയുടെ ഭാഗമായി അയാള്‍ക്ക് പഠനം ഉപേക്ഷിച്ച് പോകേണ്ട അവ്സ്ഥയുണ്ടായെന്നും അശ്വിന്‍ ആരോപിക്കുന്നു. എന്നുമാത്രമല്ല, തങ്ങള്‍ക്കിഷ്ടമില്ലാത്ത വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറച്ചാണ് അധ്യാപകര്‍ പ്രതികാരം ചെയ്യുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അശ്വിന്‍ വെളിപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍