UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തില്‍ 2002ല്‍ നടന്നത് മുസ്ലീംവിരുദ്ധ കലാപമല്ലെന്ന് എന്‍സിഇആര്‍ടി പാഠപുസ്തകം

2002 ഫെബ്രുവരി-മാര്‍ച്ച് കാലത്ത് ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്ക് നേരെ വ്യാപക അക്രമം നടന്നതായി നേരത്തെ ഈ ഭാഗത്ത് പറഞ്ഞിരുന്നു. പുതിയ പുസ്തകങ്ങളില്‍ മുസ്ലീങ്ങള്‍ എന്ന് പറയുന്നത് ഒഴിവാക്കിയിരിക്കുന്നു.

ഗുജറാത്തില്‍ 2002ല്‍ നടന്ന വര്‍ഗീയകലാപവും കൂട്ടക്കൊലകളും മുസ്ലീംവിരുദ്ധമായി ആസൂത്രണം ചെയ്യപ്പെട്ടതാണെന്ന വസ്തുത മറച്ചുവച്ച് എന്‍സിഇആര്‍ടിയുടെ 12ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകം. ‘anti-muslim riots in Gujarat’ എന്നതിനെ വെറും ‘Gujarat riots’ ആക്കി മാറ്റിയിരിക്കുന്നു. അതേസമയം ബിജെപി സര്‍ക്കാര്‍ നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ചുള്ള ഭാഗങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. 2002 ഫെബ്രുവരി-മാര്‍ച്ച് കാലത്ത് ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്ക് നേരെ വ്യാപക അക്രമം നടന്നതായി നേരത്തെ ഈ ഭാഗത്ത് പറഞ്ഞിരുന്നു. പുതിയ പുസ്തകങ്ങളില്‍ മുസ്ലീങ്ങള്‍ എന്ന് പറയുന്നത് ഒഴിവാക്കിയിരിക്കുന്നു. 2007ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍