UPDATES

ട്രെന്‍ഡിങ്ങ്

റഹ്മാന്‍ വീണ്ടും വരുമെന്ന് ശ്രീകണ്ഠന്‍ നായര്‍

അടുത്തമാസം അവസാനം തന്നെ ഷോ നടത്തുമെന്നാണ് അറിയിക്കുന്നത്

ഫ്ലവേഴ്‌സ് ചാനലിന്റെ നേതൃത്വത്തില്‍ എറണാകുളം ഇരുമ്പനത്ത് ശനിയാഴ്ച വൈകുന്നേരം സംഘടിപ്പിച്ച എ ആര്‍ റഹ്മാന്‍ സംഗീത പരിപാടി കനത്ത മഴയില്‍ മുടങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി ചാനല്‍ തലവന്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍. തോരാതെ പെയ്ത മഴയാണ് ഷോ മുടങ്ങാനുള്ള കാരണം എന്നാണ് ശ്രീകണ്ഠന്‍ നായര്‍ പറയുന്നത്. മഴ തോരാന്‍ വേണ്ടി റഹ്മാന്‍ ഒന്നു രണ്ടു മണിക്കൂറോളം കാത്തിരുന്നു, പക്ഷേ മഴ തോര്‍ന്നില്ല. ഇലക്ട്രിക് കേബിളുകള്‍ എല്ലാം മഴയില്‍ നനഞ്ഞ് കുതിര്‍ന്നിരുന്നതിനാല്‍ പിന്നെ ഷോ നടത്താന്‍ ശ്രമിക്കുന്നത് അത്യന്തം അപകടകരമാണെന്ന് മനസിലാക്കിയതും കൊണ്ടാണ് ഷോ നടത്താതിരിക്കേണ്ടി വന്നത്.

റഹ്മാന്‍ ഷോ അടുത്ത മാസം അവസാനം കൊച്ചിയില്‍ തന്നെ നടത്താനാണ് തങ്ങളുടെ തീരുമാനം. ആ ഷോ ഒരു മേല്‍ക്കൂരയ്ക്ക് താഴെയായിരിക്കും സംഘടിപ്പിക്കുക. ഇന്നലെ ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകളില്‍ എനിക്ക് അതിയായ ഖേദം ഉണ്ട്. പണം അടച്ച് ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം തിരിച്ചു നല്‍കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എ ആര്‍ റഹ്മാന്‍ വീണ്ടും കൊച്ചിയില്‍ എത്തുന്ന പുതുക്കിയ തീയതി എത്രയും പെട്ടെന്ന് എല്ലാവരേയും അറിയിക്കും. നിങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകളില്‍ എനിക്ക് വിഷമം ഉണ്ട്. നിങ്ങള്‍ എല്ലാവരും ഈ പ്രതിസന്ധിഘട്ടത്തില്‍ എന്നോട് സഹികരിച്ചൂ എന്നുള്ളത് എനിക്ക് സന്തോഷം പകരുന്നു; ഒരു ശബ്ദസന്ദേശത്തിലൂടെ ശ്രീകണ്ഠന്‍ നായര്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍