തെറ്റായ വിവരങ്ങൾ കൂട്ടിക്കിച്ചേർക്കുന്നതും തങ്ങളുടെ എതിരാളികളെ ആക്ഷേപിക്കുന്നതും ഈ ചാനലിനെ സംബന്ധിച്ച് ഇതാദ്യമല്ല.
ചാനലില്‍ അധിക്ഷേപകരമായി പരമാര്‍ശം നടത്തിയ സംഭവത്തില്‍ മാപ്പെഴുതി കാണിക്കണമെന്ന എന്‍.ബി.എസ്.എ (News Broadcasters Association) യുടെ ഉത്തരവ് ലംഘിച്ച് റിപ്പബ്ലിക് ടി.വി. ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടിവിയോട്, അതിന്റെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നടത്തിയ ചില തെറ്റായ പരാമർശങ്ങളുടെ പേരിൽ അവരുടെ ചാനലിൽ മുഴുവൻ സ്ക്രീനിലും കാണിക്കുന്ന വിധത്തിൽ മാപ്പെഴുതി കാണിക്കാൻ, വാർത്ത പ്രക്ഷേപകരുടെ സംഘടന (News Broadcasters Association) രൂപം നൽകിയ ഒരു സ്വതന്ത്ര സംവിധാനമായ വാർത്താ പ്രക്ഷേപണ മാനദണ്ഡ സമിതി-News Broadcasting Standards Authority (NBSA)- നിദേശിച്ചിരുന്നു, ഈ ഉത്തരവാണ് ലംഘിച്ചത്. ഓഗസ്ത് 30നാണ് നിര്‍ദ്ദേശം നല്‍കിയത്.
(സെപ്റ്റംബര്‍ 7, 9 മണി) ചര്‍ച്ചയ്ക്ക് മുന്‍പെ മുഴുവന്‍ സ്‌ക്രീനിലും കാണിക്കുന്ന വിധത്തില്‍ മാപ്പെഴുതി കാണിക്കാനായിരുന്നു എന്‍.ബി.എസ്.എ നിര്‍ദേശിച്ചിരുന്നത്. എന്നാൽ ഈ നിർദേശം പാലിക്കപ്പെട്ടില്ല.
എ.സിംഗും പങ്കാളിയായ പ്രതിഷ്ഠ സിംഗുമാണ് പരാതിക്കാർ. തങ്ങളുടെ ഒരു റിപ്പോർട്ടറെ-ശിവാനി ഗുപ്ത – ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ ഒരു “പൊളിഞ്ഞ ജാഥ” റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ആക്രമിച്ചവരിൽ ഒന്ന് പരാതിക്കാരാണ് എന്ന് ചാനലിൽ ഒരു ദൃശ്യം കാണിച്ച് അര്‍ണാബ് ഗോസ്വാമി ആരോപിച്ചിരുന്നു.“അവരുടെ മുഖം കൂടുതൽ വൃത്തത്തിനുള്ളിൽ കാണിക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്. ഈ വൃത്തികെട്ട, വൈകൃത ഗുണ്ടകളുടെ വീട്ടുകാർ കാണട്ടെ തങ്ങളുടെ കുടുംബാംഗങ്ങൾ ചെയ്യുന്നത് എന്താണെന്ന്… ജിഗ്നേഷിന്റെ ഈ ‘പൊളിഞ്ഞ പരിപാടി’യിൽ. ഇവരെ പേരെടുത്തു പറഞ്ഞു നമുക്ക് ലജ്ജിപ്പിക്കാം,” പരിപാടിയുടെ തുടക്കത്തിൽ ഒരു ദൃശ്യം കാണിച്ചുകൊണ്ട് ഗോസ്വാമി പറഞ്ഞു.
ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ ഗോസ്വാമി പരാതിക്കാരനെ പല തവണ “വൃത്തികെട്ട സാധനം”, “വൈകൃത മനസുള്ളവൻ”, “ഗുണ്ട,” “ലിംഗവിവേചനം കാണിക്കുന്നവർ”, “കഴുതപ്പുലി”, “ഇന്ത്യവിരുദ്ധൻ” എന്നൊക്കെ വിളിച്ചു. പരാതിക്കാരൻ നിരവധി ഇ-മെയിലുകൾ അയച്ചതിനെത്തുടർന്നു ചാനൽ ഈ ദൃശ്യങ്ങൾ തങ്ങളുടെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു. എന്നാൽ സംഭവം സംബന്ധിച്ച ചർച്ച ഇപ്പോഴും ചാനൽ വെബ്സൈറ്റിലുണ്ട്.
പരിപാടിയിൽ ആള് കുറവാണെന്നു പറഞ്ഞുകൊണ്ട് ഗുപ്ത റിപ്പോർട്ട് ചെയ്യുമ്പോൾ അവർക്കു ചുറ്റും കുറച്ചാളുകൾ ഉള്ളതായി ദൃശ്യത്തിൽ കാണാം. ഒടുവിൽ പോലീസിന്റെ അകമ്പടിയോടെയാണ് അവർ പുറത്തുപോകുന്നത്. തങ്ങളുടെ ശരിക്കുള്ള മറുപടിയിൽ റിപ്പബ്ലിക് ടിവി പറയുന്നത് സിങ്, “അവർ മറ്റൊരു പീഡകനെ നേരിടുമ്പോൾ ‘നുണയാണ് പറയുന്നത്’ എന്ന് ആക്രോശിച്ചുകൊണ്ടു ഭീഷണമായ രീതിയിൽ ആ സ്ത്രീയുടെ നേരെ നീങ്ങിക്കൊണ്ട് റിപ്പോർട്ടിംഗിന് തടസം നിന്നു” എന്നാണ്. റിപ്പോർട്ടർക്ക് നേരെ പരാതിക്കാരൻ പിന്നെയും മുദ്രാവാക്യം മുഴക്കിയെന്നും അവർ പറയുന്നു.
എന്നാൽ “ആരും നിങ്ങളെ ശല്യപ്പെടുത്തുന്നില്ല, നിങ്ങൾ നുണ പറയുകയാണ്” എന്ന് താൻ പറയുന്നത് ദൃശ്യത്തിൽ കേൾക്കാം എന്ന് സിങ് പറയുന്നു. അതിനു തന്നെ “വൃത്തികെട്ട സാധനം,” “വൈകൃത മനസുള്ളവൻ”, “ഗുണ്ട,” “ലിംഗവിവേചനം കാണിക്കുന്നവർ,” ഇന്ത്യവിരുദ്ധൻ” എന്നൊക്കെ വിളിക്കാനാകില്ലെന്നും. ഈ പ്രക്ഷേപണത്തിനു ശേഷം തങ്ങളുടെ പല ബന്ധുക്കളും സുഹൃത്തുക്കളും തങ്ങളെ വിളിച്ചു ഞെട്ടൽ പ്രകടിപ്പിച്ചുവെന്നും തങ്ങൾക്കത് വലിയ മാനഹാനിയുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. “പരാതിക്കാരൻ എന്തെങ്കിലും മോശം വാക്കുകൾ ഉപയോഗിച്ചതായോ “ദുരുദ്ദേശമോ” “ഭീഷണിപ്പെടുത്തുന്നതോ” ആയ എന്തെങ്കിലും വാക്കുകൾ ഉപയോഗിച്ചതു ആയോ ദൃശ്യത്തിൽ കാണുന്നില്ല” എന്ന് ആഗസ്ത് 30-ലെ ഉത്തരവിൽ NBSA പറയുന്നു.
മോശം ഭാഷയുടെ പേരിൽ ഗോസ്വാമിയെ കുറ്റപ്പെടുത്തിയശാസിച്ച NBSA ഇങ്ങനെ പറഞ്ഞു: ഈ “വൃത്തികെട്ട സാധനം,” “വൈകൃത മനസുള്ള”, “ഗുണ്ട,” “ലിംഗവിവേചനം കാണിക്കുന്ന,” “കഴുതപ്പുലി,” ഇന്ത്യവിരുദ്ധർ” ഈ ഗുണ്ടകളുടെ വൃത്തികെട്ട മുഖം ഞാൻ കാണിക്കാൻ പോവുകയാണ്, എന്ന ആ പരിപാടി അവതരിപ്പിച്ച അർണബ് ഗോസ്വാമിയുടെ വാക്കുകൾ അനാവശ്യവും നീതീകരിക്കാനാകാത്തതും പ്രക്ഷേപണ മാനദണ്ഡങ്ങൾക്ക് നിരക്കാത്തതുമാണ്.” സെപ്റ്റംബർ 7, 2018-ലെ 9 മണി ചർച്ചയ്ക്ക് മുമ്പായി വിശദീകരണം എഴുതിക്കാണിക്കാൻ NBSA റിപ്പബ്ലിക് ടി വിയോട് ആവശ്യപ്പെട്ടു.
#JigneshFlopShow | Arnab: Tonight, I will put out videos circling the pictures of the vulgar thugs who tried to intimidate @ShivaniGupta_5 and failed. Republic reporters represent young India much better than your goons, @jigneshmevani80 https://t.co/lpnVZxoMbs
— Republic (@republic) January 9, 2018
തങ്ങളുടെ എതിരാളികള്‍ക്കെതിരെ തെറ്റായ വിവരങ്ങൾ കൂട്ടിക്കിച്ചേർക്കുന്നത് ഈ ചാനലിനെ സംബന്ധിച്ച് ഇതാദ്യമല്ല. “ഗുപ്തയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച തെമ്മാടികളിലൊരാൾ” എന്ന് ഗോസ്വാമി വിശേഷിപ്പിച്ചതിനെ തുടർന്ന് എ ബി പി റിപ്പോർട്ടറോട് അവർക്കു മാപ്പു പറയേണ്ടിവന്നു.
രാജീവ് ചന്ദ്രശേഖറിന്റെ മാധ്യമ സ്വാതന്ത്ര്യ താത്പര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്
അർണാബ് ഗോസാമിമാരുടെ കാലത്ത് കുല്‍ദീപ് നയ്യാര്‍ തിരോഭവിക്കുമ്പോള്‍