UPDATES

ട്രെന്‍ഡിങ്ങ്

സമൂഹമാധ്യമത്തില്‍ പ്രധാനമന്ത്രിയെ അവഹേളിച്ചു; തമിഴ് യുവാവ് പിടിയില്‍

സ്വകാര്യ സംഭാഷണത്തിനിടെ പ്രധാനമന്ത്രിയെ അവഹേളിച്ചതായി സമ്മതിച്ചതിനെ തുടര്‍ന്ന് മുരകനെ മേലൂര്‍ ജയിലില്‍ അടച്ചു

ഫേസ്ബുക്കില്‍ നടത്തിയ സ്വകാര്യസംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് സംസാരിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ വിരുദ്‌നഗര്‍ ജില്ലയിലാണ് സംഭവം. പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തി എന്ന ബിജെപി ജില്ല സെക്രട്ടറി കെ മാരിമുത്തുവിന്റെ പരാതിയിലാണ് 19-കാരനായ എസ് തിരുമുരുകനെ അറസ്റ്റ് ചെയ്തതെന്ന് വിരുദനഗര്‍ എസ്പി എം രാജരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരുമുരുകനും മാരിമുത്തുവും ഫേസ്ബുക്ക് സുഹൃത്തുക്കളാണ്. ഇവര്‍ തമ്മില്‍ നടത്തിയ ഒരു സ്വകാര്യ സംഭാഷണത്തില്‍ തിരുമുരുകന്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു എന്നാണ് കേസ്. സംഭാഷണത്തിനിടയില്‍ വിജയിന്റെ വിവാദചിത്രമായ മെര്‍സലിനെ വിമര്‍ശിക്കുന്ന ഒരു സറ്റാറ്റസ് തിരുമുരുകന് മാരിമുത്തു അയച്ചു. എന്നാല്‍ കടുത്ത വിജയ് ആരാധകനായ തിരുമുരുകന്‍ മറുപടിയായി പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തുകയായിരുന്നു. മാരിമുത്തു ഇതിന്റെ ചിത്രമെടുത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മെര്‍സലിലെ സംഭാഷണങ്ങള്‍ വിവാദമായിരുന്നു.

തങ്ങളുടെ സംഭാഷണത്തിനിടയില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചിരുന്നതായി തിരുമുരുകന്‍ സമ്മതിച്ചിട്ടുണ്ട്. 18നും 22നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള മേലൂര്‍ ജയിലിലേക്ക് തിരുമുരുകനെ അയച്ചതായും പൊലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍