UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി നിയോഗിച്ചത് ശബരിമല പിടിച്ചെടുക്കാനുള്ള കര്‍സേവകരെ: മുഖ്യമന്ത്രി

വര്‍ഗീയ ധ്രുവീകരണമാണ് സംഘപരിവാര്‍ ലക്ഷ്യം. വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയ പോരാട്ടമെങ്കില്‍ അത് നേര്‍ക്ക് നേര്‍ ആകാമെന്നും മുഖ്യമന്ത്രി പറയുന്നു.

ശബരിമലയിലെ പോലിസ് ഇടപെടലിനെ ന്യായീകരിച്ചും വിഷയത്തിലെ സർക്കാർ നയം വ്യക്തമാക്കിയും  മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരന്‍മാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥവന്നപ്പോഴാണ് പോലീസ് ഇടപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ടത് സംഘടിതമായ കയ്യേറ്റം. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തരെ സംഘപരിവാര്‍ വക്താക്കള്‍ നിര്‍ദേശിക്കന്ന രീതിയുണ്ടായി. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ നില്‍ക്കാന്‍ അനുവദിക്കാത്ത അവസ്ഥവന്നു. ആരാണ് ഇതിന് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതെ സൗകര്യം ഒരുക്കാനായിരുന്നു പോലീസ് ഇടപെടല്‍. ആ സാഹച്യത്തില്‍ ചിലരെ അറസ്റ്റ് ചെയ്യേണ്ടിവന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

മണ്ഡല മകരവിളക്കിന് നടതുറന്നപ്പോല്‍ ഭക്തര്‍ക്ക് സൗകര്യം ഒരുക്കുകമാത്രമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. അവിടെ തടഞ്ഞത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ എത്തിയവരെയാണ് തടഞ്ഞത്.എന്നാല്‍ തടസങ്ങള്‍ സൃഷ്ടിക്കാന്‍ വരുന്നവരെ ഒഴിവാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഭക്തര്‍ക്ക് വേണ്ടിയായിരുന്നു ഈ നടപടികള്‍.

സംഘടിതമായി ആളുകളെ എത്തിച്ച് ശബരിമല പിടിച്ചടക്കാനാണ് സംഘപരിവാര്‍ നീക്കം. ഇതിനുള്ള തെളിവാണ് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന ബിജെപിയുടെ സര്‍ക്കുലര്‍. എണ്ണം വച്ച് ആളുകളെ എത്തിക്കാനാണ് സര്‍ക്കുലര്‍ പറയുന്നത്. ഇത്തരത്തില്‍ എത്തുന്നവര്‍ വ്രതമെടുത്ത് എത്തുന്ന ഭക്തരല്ല. ക്ഷേത്രം പിടിച്ചടക്കാനുള്ള കര്‍സേവകരാണെന്നും മുഖ്യമന്തി ആരോപിച്ചു. ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം. അറസ്റ്റിലായ ബിജെപി നേതാവ്  കെ സുരേന്ദ്രൻ ബോധപൂർവം നിലത്തിട്ട ഇരുമുടിക്കെട്ട് എടത്ത് നൽകിയത് പോലീസാണ്.  രാഷ്ടീയ സമരത്തിന് ഭക്തരെ ഇരയാക്കരുതെന്നും മുഖ്യമന്തി പ്രതികരിച്ചു.

ചിത്തിര ആട്ടത്തിന് കണ്ടതും സമാന ശ്രമങ്ങളാണ് പരിപാവനമായ സന്നിധാനത്ത് പോലും നടന്നത്. ഭക്തയായ 50 വയസ്സ് കഴിഞ്ഞ സ്ത്രീ പോലും സംഘപരിവാറിന്റെ ആക്രമണത്തിന് ഇരയായി. പ്രശ്ങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് തീര്‍ത്ഥാടകയെ ആക്രമിച്ചത്. പോലീസിന്റെ ശക്തമായ ഇടപെടലാണ് അവരെ സംരക്ഷിച്ചത്. ആചാര സംരക്ഷണത്തിന്റെ പേരിലാണ് പ്രതിഷേധം എന്ന് പറഞ്ഞവര്‍ പതിനെട്ടാം പടിയില്‍ ആചാരം ലംഘിച്ച് കയറുന്നതും കേരളം കണ്ടു. ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കാണുന്നത് അത്തരതിലുള്ള ഇടപെടുമാണ് സംഘപരിവാറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. യാഥാര്‍ത്ഥ ഭക്തര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കി.  വര്‍ഗീയ ധ്രുവീകരണമാണ് സംഘപരിവാര്‍ ലക്ഷ്യം. വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയ പോരാട്ടമെങ്കില്‍ അത് നേര്‍ക്ക് നേര്‍ ആകാമെന്നും മുഖ്യമന്ത്രി പറയുന്നു.

ഹരിവരാസരം പാടി നടയടച്ച് ശേഷവും പ്രശ്‌നമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു. ശബരിമല സംഘപരിവാറിന്റെ കൈപ്പിടിയിലാക്കുകയാണ ഇതിന് പിന്നിലെ ലക്ഷ്യം. ഭക്തരാണ് എന്ന് അവകാശപ്പെട്ടവര്‍ സംഘപരിവാര്‍ നേതാക്കളായിരുന്നു. അറസ്റ്റിലായ രാജേഷ് ആര്‍ ആര്‍എസ് എസ് ജില്ലാ കാര്യവാഹക് ആണ്. എര്‍ണാകുളം മുവാറ്റുപുഴ ഭാഗവാഹിയാണ്. ചിത്തിര ആട്ട വിശേഷത്തിന് തൃശൂര്‍ സ്വദേശിനിയെ തടഞ്ഞതില്‍ ഇയാല്‍ പങ്കെടുത്തിരുന്നു. ഇവരില്‍ പലരുടെ പേരില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇവര്‍ പലരും സന്നിധാനത്ത എത്തുന്നത് വനത്തിലൂടെയണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല വിഷയത്തില്‍ രണ്ട് ഹര്‍ത്താലുകള്‍ നടത്തി. എന്നാല്‍ സാധാരണ പാലിക്കുന്ന ഒരു നടപടിയുടെ പാലിക്കപ്പെട്ടില്ല. കേരളത്തിന്റെ മത നിരപേക്ഷ മനസ് സംഘപരിവാറിന് സഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു.  ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന വാദവും അദ്ദേഹം തള്ളി.

മനുഷ്യാവകാശം ശബരിമലയിലും വിമാനത്താവളത്തിലും പിന്നെ എറണാകുളം പ്രസ്സ് ക്ലബ് മുറ്റത്തും

സംഘപരിവാറിന്റെ കെണിയില്‍ പിണറായി കുടുങ്ങിയതെങ്ങനെ? ഇന്ത്യ ടുഡേ അന്വേഷിക്കുന്നു

“ശബരിമലയിൽ ദർശനം നടത്തണമോയെന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്; സർക്കാരിന് കോടതിവിധി നടപ്പാക്കാനേ കഴിയൂ”: മുഖ്യമന്ത്രി

ശബരിമല LIVE: പ്രതിഷേധക്കാരെ തടയാന്‍ കാനനപാതയില്‍ കർശന പരിശോധന; മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ നിലയ്ക്കലിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍