UPDATES

ട്രെന്‍ഡിങ്ങ്

ഡോക്ടറെന്ന നിലയിലുള്ള ഉത്തരവാദിത്തം നിര്‍വഹിച്ചു, പക്ഷെ ഇന്ത്യന്‍ പൗരനാകാനുള്ള യോഗ്യത ഉണ്ടായിരുന്നില്ല; പൗരത്വ നിഷേധിക്കപ്പെട്ട അസം ഡോക്ടര്‍

എന്റെ മുത്തച്ഛൻ ഒരു ഇന്ത്യൻ പാസ്‌പോർട്ട് ഉടമയാണ്. അതുൾപ്പെടെ അധികൃതരോട് ബോധിപ്പിച്ചു

19 ലക്ഷം വരുന്ന ജനങ്ങളെ പുറത്താക്കി പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചപ്പോൾ അസമിൽ ജീവിതം പ്രതിസന്ധിയിലായവർ നിരവധിയാണ്. കാർഗിലിൽ ഇന്ത്യക്ക് വേണ്ടി പോരാടിയ സൈനികന്‍ സനാവുള്ള മുതൽ സാധാരണക്കാരൻ വരെയുണ്ട് പട്ടികയിൽ. അതിൽ ഒരാളാണ് ഡോ. മുസാഫർ റഹ്മാൻ. തന്നെ ഉൾപ്പെടെ പുറത്താക്കിക്കൊണ്ട് പൗരത്വ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് തൊട്ടു മുൻപത്തെ ദിവസം എങ്ങനെയാണ് താൻ ഉത്തരവാദിത്വപ്പെട്ട ഇന്ത്യൻ പൗരനായി പ്രവര്‍ത്തിച്ചതെന്ന് പറയുകയാണ് അദ്ദേഹം. ട്വിറ്ററിലായിരുന്നു പ്രതികരണം.

ഒരു പുതിയൊരു ജീവൻ ഭൂമിയിലേക്ക് എത്തുന്ന ഒരു പിറവിക്ക് സാക്ഷിയായെന്നും, അതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ഇത് തനിക്കുള്ള ആദരവാണ്, ആ രക്ഷിതാക്കൾ ആശുപത്രിയിലെ ജീവനക്കാർക്ക് മധുരം വിതരണം ചെയ്തെന്നും അദ്ദേഹം പറയുന്നു. എന്നാൽ, സങ്കടകരമായൊരു വരിയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. തനിക്കൊരു ഇന്ത്യൻ പൗരനെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു.

താനുള്‍പ്പെടെ അസമിലെ പൗരന്മാർ‌ പൗരത്വ രജിസ്റ്റർ പരിപാടിയുമായി തുടക്കം മുതൽ‌ സഹകരിച്ചിരുന്നു, വളരെയധികം ക്ഷമയോടെ ഞങ്ങൾ അവസാനം വരെ കാത്തിരിക്കുകയും മതിയായ തെളിവുകൾ കാണിക്കുകയും ചെയ്തു. എന്റെ മുത്തച്ഛൻ ഒരു ഇന്ത്യൻ പാസ്‌പോർട്ട് ഉടമയാണ്. അതുൾപ്പെടെ അധികൃതരോട് ബോധിപ്പിച്ചു എന്നിട്ടും എനിക്ക് പൗരത്വം നിഷേധിക്കപ്പെട്ടു. ഡോ. ”ഡോ. റഹ്മാൻ പ്രതികരിച്ചതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സർക്കാർ പ്രസിദ്ധീകരിച്ച പൗരത്വ രജിസ്റ്ററിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയർന്നിട്ടുള്ളത്. പട്ടിക അപക്വമാണെന്ന് അസം സർക്കാർ തന്നെ ആരോപിച്ചിരുന്നു. രജിസ്റ്റർ പ്രകാരം ഇന്ത്യൻ പൗരന്മാർ പുറത്തും പരദേശികൾ അകത്തുമായ സ്ഥിതിയാണെന്ന് മുൻ അസം മുഖ്യമന്ത്രി തരുൺ ഗോഗോയും പ്രതികരിച്ചു. ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാര്‍ രജിസ്റ്ററിൽ ഉൾപ്പെടാതെ പോയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ബംഗാളി ഹിന്ദുക്കളാണ് ഇങ്ങനെ ഒഴിവാക്കപ്പെട്ടവരിൽ അധികവുമെന്ന് അദ്ദേഹം പറയുന്നു. എന്താണ് ദേശീയ പൗരത്വ രജിസ്റ്ററിൽ സംഭവിച്ചതെന്ന് ബിജെപി പറയണമെന്ന് തരുൺ ഗോഗോയ് ആവശ്യപ്പെട്ടു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 19 ലക്ഷത്തോളമാളുകളാണ് ഇന്ത്യൻ പൗരന്മാരല്ലെന്നു കണ്ട് ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്.

എന്നാർ പൗരത്വ പട്ടികയിൽ നിന്നും പുറത്ത് പോയവരെ ഉടൻ വിദേശികളായി പ്രഖ്യാപിക്കില്ലെന്നാണ് സര്‍ക്കാർ അറിയിച്ചിട്ടുള്ളത്. അപ്പീൽ നൽകാനുള്ള അവസരം എല്ലാവർക്കുമുണ്ടായിരിക്കും. 120 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാവുന്നതാണെന്നും അധികൃതർ പറയുന്നു.

Read More- ‘എന്തുകൊണ്ട് അടുക്കളയില്‍ കയറില്ല? ഉള്ളംകാലില്‍ ഊതി നിദ്രയുടെ ആഴം അളക്കും…’-ഭവനഭേദനത്തിന്റെ ‘എന്‍ജിനിയറിങ്’ വിശദീകരിച്ച് ഒരു മുന്‍ കള്ളന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍