UPDATES

ട്രെന്‍ഡിങ്ങ്

വനിതാ മതിലിനെ പൊളിക്കാന്‍ ഇന്ന് അയ്യപ്പ ജ്യോതി; തമിഴ്നാട്ടിലും ജ്യോതി തെളിയിക്കും

സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായതിനാല്‍ തന്നെ അയ്യപ്പജ്യോതിയുടെ വിജയവും പങ്കാളിത്തവും ഏറെ ചര്‍ച്ചയാകും

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്തിരിക്കുന്ന അയ്യപ്പജ്യോതി ഇന്ന് തെളിക്കും. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെയാണ് അയ്യപ്പ ജ്യോതി തെളിക്കുന്നത്. പത്ത് ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

സര്‍ക്കാര്‍ വനിതാ മതില്‍ പ്രഖ്യാപിച്ചപ്പോള്‍ അതിന് ബദലായാണ് അയ്യപ്പജ്യോതി പ്രഖ്യാപിച്ചത്. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിക്കുന്നതാണ് അയ്യപ്പജ്യോതി. ശബരിമല യുവതീ പ്രവേശനത്തിനും സര്‍ക്കാര്‍ നിലപാടിനുമെതിരെ തുടക്കം മുതല്‍ സമരം ചെയ്യുന്ന ശബരിമല കര്‍മ്മ സമിതിയാണ് സംഘാടകര്‍. വനിതാ മതിലിനെ വര്‍ഗ്ഗീയ മതിലെന്ന് വിശേഷിപ്പിച്ച എന്‍എസ്എസ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായതിനാല്‍ തന്നെ അയ്യപ്പജ്യോതിയുടെ വിജയവും പങ്കാളിത്തവും ഏറെ ചര്‍ച്ചയാകും. കാസര്‍ഗോട്ടെ ഹൊസങ്കടി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി കളിയിക്കാവിള വഴി തമിഴ്‌നാട്ടിലേക്ക് പോകുന്ന രീതിയിലാണ് ക്രമീകരണം. അങ്കമാലി വരെ ദേശീയ പാതയിലും തുടര്‍ന്ന് എംസി റോഡിലുമാണ് ജ്യോതി തെളിക്കുന്നത്.

വൈകിട്ട് അഞ്ചിനാണ് പരിപാടിയുടെ തുടക്കം. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി അയ്യപ്പ ജ്യോതി സന്ദേശം സമ്മേളനത്തില്‍ വ്യക്തമാക്കും. മുന്‍ പി എസ് സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍, മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ തുടങ്ങിയ പ്രമുഖര്‍ വിവിധയിടങ്ങളില്‍ അയ്യപ്പജ്യോതിയില്‍ പങ്കാളികളാകും. തമിഴ്‌നാട്ടില്‍ 69 കേന്ദ്രങ്ങളിലും പരിപാടി നടത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍