UPDATES

യാത്ര

ബാഹുബലിയുടെ സാമ്രാജ്യമായ മഹിഷ്മതിയിലേക്ക് ഒരു യാത്ര പോയാലോ!

ബാഹുബലിയുടെ സാമ്രാജ്യം നേരില്‍ കാണാന്‍ അവസരം

മഹിഷ്മതിയില്‍ പോകാന്‍ ആഗ്രഹമുണ്ടോ! ബാഹുബലിയുടെ സാമ്രാജ്യമായ മഹിഷ്മതിയിലേക്ക്! ഉണ്ടെങ്കില്‍ അതിനുള്ള അവസരം ഇപ്പോള്‍ ഉണ്ട്. 60 കോടി ചെലവില്‍ രണ്ടു ഭാഗമങ്ങള്‍ക്കുമായി രാമോജി ഫിലിം സിറ്റിയിലെ 100 ഏക്കറില്‍ നിര്‍മിച്ച മഹിഷ്മതി സെറ്റ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുകയാണ്. ആയിരം ഏക്കറില്‍ ഹൈദരാബാദില്‍ സ്ഥിതി ചെയ്യുന്ന രാമോജി ഫിലിം സിറ്റിയിലാണ് ‘മഹിഷ്മതി’ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

ജനറല്‍ കാറ്റഗറിയില്‍ മഹിഷ്മതിയില്‍ പ്രവേശിക്കാനുള്ള ടിക്കറ്റ് ചാര്‍ജ് 1,250 രൂപയാണ്(സന്ദര്‍ശന സമയം രാവിലെ 9 മുതല്‍ രാവിലെ 11.30 വരെ) പ്രീമിയം കാറ്റഗറിയില്‍ ചാര്‍ജ് 2,349 രൂപയും( രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 2 വരെ). ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്കും കോപ്പറേറ്റ് ഓഫിസുകള്‍ക്കും പ്രത്യേക പാക്കേജ് ഉണ്ട്. വിശദവിവരങ്ങള്‍ ഫിലിം സിറ്റിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലുണ്ട്.

പുതിയതായി തുറന്ന ബാഹുബലി സെറ്റ് ഇപ്പോള് രാമോജി ഫിലിം സിറ്റിയിലെ ഏറ്റവും ആകര്‍ഷകമായ കേന്ദ്രമായി മാറിയെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ടുഭാഗങ്ങള്‍ക്കുമായി 60 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച സെറ്റിലെ ചില ഭാഗങ്ങള്‍ ആണ് നിലനിര്‍ത്തിയിരിക്കുന്നത്. ചലച്ചിത്രവിദ്യാര്‍ത്ഥികള്‍, സിനിമപ്രേമികള്‍ കൂടാതെ പൊതുജനവും ബാഹുബലി സെറ്റ് കാണാന്‍ എത്തുകയാണെന്നും അധികൃതര്‍ പറയുന്നു.

"</p "</p

മലയാളിയായ കലാസംവിധായകന്‍ സാബു സിറിളിന്റെ നേതൃത്വത്തിലാണ് മഹിഷ്മതിയുടെ സെറ്റ് തയ്യാറാക്കിയത്. സെറ്റ് നിലനിര്‍ത്തണമെന്ന ആവശ്യവുമായി രാമോജി ഫിലിം സിറ്റി അധികൃതരാണ് തങ്ങളെ സമീപിക്കുന്നതെന്നും സെറ്റിനായി ഉപയോഗിച്ച വസ്തുക്കള്‍ മറ്റെന്തുകാര്യത്തിനായി ഉപയോഗപ്പെടുത്താം എന്നാലോചനയില്‍ നിന്നിരുന്ന തങ്ങള്‍ക്ക് ഫിലിം സിറ്റി അധികൃതരുടെ ആവശ്യം ഏറെ സന്തോഷം നല്‍കിയെന്നും ബാഹുബലിയുടെ നിര്‍മാതാവ് ശോഭു യാര്‍ലാഗഡ്ഡ പറഞ്ഞു. സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ നിന്നും യാതൊരു പങ്കും ഞങ്ങള്‍ വാങ്ങുന്നില്ല. ഇക്കാര്യത്തില്‍ യാതൊരുവിധ സാമ്പത്തിക കരാറും ഫിലിം സിറ്റിയുമായി ഉണ്ടാക്കിയിട്ടില്ല. രാമോജി ഫിലിം സിറ്റിയുമായുള്ള ബന്ധം പണത്തിനും മേലെയാണ്; ശോഭു യാര്‍ലാഗഡ്ഡ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍