UPDATES

വൈറല്‍

തീയറ്ററില്‍ നിന്ന് തൃശൂര്‍ പൂരത്തിലേക്കും പടരുന്ന ബാഹുബലി: മഹിഷ്മതി കൊട്ടാരം പോലെ പന്തലുകള്‍

ബാഹുബലി രണ്ടാം ഭാഗത്തിലെ മഹിഷ്മതി കൊട്ടാരത്തിന്റെ മാതൃകയിലുള്ള 90 മീറ്റര്‍ ഉയരത്തിലുള്ള പന്തലാണ് നടുവിലാലില്‍ തിരുവമ്പാടിക്കാര്‍ ഒരുക്കിയിരിക്കുന്നത്.

തൃശൂര്‍ പൂരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. പൂരനഗരി എല്ലാ തവണത്തേയും പോലെ പന്തലുകളാല്‍ അലംകൃതമായിരിക്കുന്നു.
ഇക്കൂട്ടത്തില്‍ തിരുവമ്പാടി വിഭാഗം ഒരുക്കിയ ബാഹുബലി പന്തലാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. ബാഹുബലി രണ്ടാം ഭാഗത്തിലെ മഹിഷ്മതി കൊട്ടാരത്തിന്റെ മാതൃകയിലുള്ള 90 മീറ്റര്‍ ഉയരത്തിലുള്ള പന്തലാണ് നടുവിലാലില്‍ തിരുവമ്പാടിക്കാര്‍ ഒരുക്കിയിരിക്കുന്നത്.

തീയ്യറ്ററുകളിലെ ബാഹുബലി തരംഗം തൃശ്ശൂര്‍ പൂരത്തിലും പ്രതിഫലിക്കുകയാണ്. ചേരൂര്‍ മണികണ്ഠന്‍ എന്ന ശില്‍പ്പിയാണ് ബാഹുബലി പന്തല്‍ ഒരുക്കിയത്. പന്തലിലും മത്സരമുള്ള തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടിക്ക് റെക്കോഡ് നേടാന്‍ സഹായിക്കും വിധം 110 അടി പന്തലാണ് മണികണ്ഠന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് 90 അടിയായി ചുരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തിരുപ്പതി ക്ഷേത്രത്തിന്‍റെ മാതൃകയിലുള്ള പന്തലും ഒരുക്കിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍