UPDATES

ട്രെന്‍ഡിങ്ങ്

കൗണ്‍സില്‍ മീറ്റിംഗിനിടെ വിവാഹാഭ്യര്‍ഥന; വിദേശത്തെ ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’

വിവാഹം സംബന്ധിച്ച ഡിംപിളിന്റെ ട്വീറ്റും രസകരമായിരുന്നു. ‘സഹപ്രവര്‍ത്തകരേ, ഈ തിരഞ്ഞെടുപ്പില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ? ഡോ.വൈഭവ് രാഷ്ട്രീയമായി എന്നെ പിന്തുണയ്ക്കാന്‍ തയ്യാറാണ്. കുറച്ചു കൂടി ഗൗരവത്തില്‍ പറഞ്ഞാല്‍, കുടുംബത്തെ സ്നേഹിക്കുന്ന, ദയാലുവായ, ആര്‍ദ്രമായ മനസ്സുള്ള ഒരാളെ എനിക്ക് പങ്കാളിയായി ലഭിച്ചിരിക്കുന്നു.’

നോര്‍ത്ത് കരോലിനയിലെ കൗണ്‍സില്‍ മീറ്റിംഗ് ഒരു വിവാഹാഭ്യര്‍ഥനയ്ക്കും, പ്രണയ സാഫല്യത്തിനും വേദിയായി. ഇന്ത്യന്‍ വംശജനായ ദന്തഡോക്ടര്‍ വൈഭവ് ബജാജ്യ ആണ് തനിക്ക് സംസാരിക്കാൻ ലഭിച്ച അവസരത്തിൽ കൗണ്‍സില്‍ അംഗവും ഇന്ത്യന്‍ വംശജയുമായ ഡിംപിള്‍ അജ്മീറയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്/ പിന്നെ, വേദിയില്‍വെച്ചുതന്നെ ഡിംപിളിനു മുന്നില്‍ മുട്ടു കുത്തി വിവാഹമോതിരം സമ്മാനിച്ചു.ഡിംപിൾ അടക്കമുള്ള സിറ്റി കൗണ്‍സില്‍ അംഗങ്ങളോടുള്ള വൈഭവിന്റെ അഭ്യര്‍ത്ഥന ഐക്യകണ്‌ഠേന കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ഒരു കരൺ ജോഹർ സിനിമ കാണുന്ന അവസ്ഥയിൽ ആയിരുന്നു മറ്റുള്ള ഇന്ത്യൻ വംശജർ.

ജൂലായ് 23 നാണ് സംഭവം. നോര്‍ത്ത് കരോലിന ഡിസ്ട്രിക്റ്റ് അഞ്ചില്‍നിന്നാണ് ഡിംപിള്‍ ഏകകണ്ഠമായി കൗണ്‍സിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ വംശജയായ ഡിംബിള്‍ സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് അക്കൗണ്ടിംഗില്‍ ബിരുദം നേടിയത്. സിറ്റി കൗണ്‍സിലിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ അംഗമാണിവര്‍. പലപ്പോഴും കൗണ്‍സില്‍ യോഗം നടക്കുമ്പോള്‍ ഗാലറിയില്‍ ഡോ.വൈഭവും ഉണ്ടാകാറുണ്ടായിരുന്നു

വിവാഹം സംബന്ധിച്ച ഡിംപിളിന്റെ ട്വീറ്റും രസകരമായിരുന്നു. ‘സഹപ്രവര്‍ത്തകരേ, ഈ തിരഞ്ഞെടുപ്പില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ? ഡോ.വൈഭവ് രാഷ്ട്രീയമായി എന്നെ പിന്തുണയ്ക്കാന്‍ തയ്യാറാണ്. കുറച്ചു കൂടി ഗൗരവത്തില്‍ പറഞ്ഞാല്‍, കുടുംബത്തെ സ്നേഹിക്കുന്ന, ദയാലുവായ, ആര്‍ദ്രമായ മനസ്സുള്ള ഒരാളെ എനിക്ക് പങ്കാളിയായി ലഭിച്ചിരിക്കുന്നു.’ ഡിംപിളിന്റെ ട്വീറ്റിന് ശേഷം മാധ്യമങ്ങൾ സംഭവം ഏറ്റെടുത്തു. മാതൃഭുമിയാണ് കൗൺസിൽ മീറ്റിങ്ങിലെ പ്രണയസാഫല്യം റിപ്പോട് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍