UPDATES

ട്രെന്‍ഡിങ്ങ്

കാര്‍ ഓടിച്ചിരുന്നത് ആര്? ഫോറന്‍സിക് ഫലം തേടി അന്വേഷണ സംഘം

ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ ആയ അര്‍ജുന്റെ മുടി, രക്തം, വിരലടയാളം എന്നിവ ശേഖരിച്ച് ക്രൈം ബ്രാഞ്ച് ഫോറന്‍സിക് വിഭാഗത്തിന് കൈമാറായിരുന്നു

സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിന് കാരണമായ അപകടം നടക്കുമ്പോള്‍ അര്‍ജുന്‍ തന്നെയായിരുന്നു വാഹനം ഓടിച്ചതെന്ന നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച്. കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്ന് ഇയാളുടെ മുറിവുകള്‍ പരിശോധിച്ച് ഫൊറന്‍സിക് സംഘം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അപകടം നടന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും ശേഖരിച്ച മുടി, വിരലടയാളം, രക്തം എന്നിവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കൂടി ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗത്തിന് ആ ആവശ്യം ഉന്നയിച്ച് അന്വേഷണ സംഘം കത്ത് നല്‍കിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ ആയ അര്‍ജുന്റെ മുടി, രക്തം, വിരലടയാളം എന്നിവ ശേഖരിച്ച് ക്രൈം ബ്രാഞ്ച് ഫോറന്‍സിക് വിഭാഗത്തിന് കൈമാറായിരുന്നു.

കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ ആണോ അര്‍ജുന്‍ ആണോ എന്ന കാര്യത്തില്‍ വ്യക്തത കിട്ടാതിരിക്കുന്നത് അന്വേഷണ സംഘത്തെ മുന്നോട്ടു പോകാന്‍ സാരമായി ബാധിക്കുന്നുണ്ട്. താനല്ല, ബാലഭാസ്‌കര്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നതെന്നാണ് അര്‍ജുന്‍ പറയുന്നത്. എന്നാല്‍ വാഹനത്തില്‍ ഉണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറയുന്നത് വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആയിരുന്നുവെന്നാണ്. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് കിട്ടുന്നത്. ഇതാണ് ശാസ്ത്രീയമായി തന്നെ ഇക്കാര്യത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

അര്‍ജുന്‍ തന്നെയായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറയുന്നത്. ഇക്കാര്യം തന്റെ അമ്മ അടക്കമുള്ളവരോട് അര്‍ജുന്‍ സമ്മതിച്ചിട്ടുള്ളതാണെന്നും ലക്ഷ്മി പറയുന്നുണ്ട്. അപകട സ്ഥലത്ത് എത്തിയ വര്‍ക്കല സ്വദേശിയായ അശ്വിന്‍ പറയുന്നതും അപകടം നടക്കുമ്പോള്‍ ബാലഭാസ്‌കര്‍ പുറകിലെ സീറ്റില്‍ ആയിരുന്നുവെന്നാണ്, വിമാനത്താവളത്തില്‍ നിന്നും ബന്ധുവിനെ യാത്രയാക്കിയശേഷം തിരികെ വരുമ്പോഴായിരുന്നു ആശ്വിനും സഹോദരന്‍ പ്രണവും അപകടം നടന്ന കാര്‍ കാണുന്നത്. ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ച തടിച്ച ഒരാളായിരുന്നു ഡ്രൈവിംഗ് സീറ്റില്‍ എന്നും കുര്‍ത്ത ധരിച്ചൊരാള്‍ പിന്നില്‍ ഇരു സീറ്റുകള്‍ക്കുമിടയില്‍ തലകുനിച്ച് കുഴഞ്ഞിരിക്കുകയായിരുന്നുമെന്നാണ് അശ്വിന്‍ പറയുന്നത്. എന്നാല്‍ അപകടം ഉണ്ടായ വാഹനത്തിനു പിറകില്‍ ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ സി അജി നല്‍കുന്ന മൊഴിയില്‍ ഡ്രൈവിംഗ് സീറ്റില്‍ ബാലഭാസ്‌കര്‍ ആയിരുന്നുവെന്നാണ്.

തങ്ങളുമായി അടുത്തിടപഴകാന്‍ തുടങ്ങിയതിനു പിന്നാലെ മരണം; ദുരൂഹതകളും സംശയങ്ങളും ഉയര്‍ത്തി ബാലഭാസ്‌കറിന്റെ പിതാവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍