UPDATES

ട്രെന്‍ഡിങ്ങ്

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ അന്തരിച്ചു

ചുള്ളിക്കാടിന്റെ സഹോദരന്‍ തെരുവില്‍ ജീവിക്കുന്നത് വാര്‍ത്തയായിരുന്നു.

കവിയും സിനിമാ താരവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ അന്തരിച്ചു. തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ജയചന്ദ്രനെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം.

ചുള്ളിക്കാടിന്റെ സഹോദരന്‍ തെരുവില്‍ ജീവിക്കുന്നത് വാര്‍ത്തയായിരുന്നു. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ അവശനായ ഇയാളെ പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും ജീവകാരുണ്യ പ്രവര്‍ത്തകനായ സന്ദീപ് പോത്താനി, സല്‍മ സജിന്‍ എന്നിവര്‍ ചേര്‍ന്ന് പുല്ലൂറ്റ് വെളിച്ചം എന്ന അഗതിമന്ദിരത്തില്‍ എത്തിച്ചു. പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് വിട്ടുപോയ ജയചന്ദ്രനും ചുള്ളിക്കാടും തമ്മില്‍ ഏറെ നാളായ ബന്ധമുണ്ടായിരുന്നില്ല. സംഭവം അറിഞ്ഞ് ചുള്ളക്കാട് അഗതിമന്ദിരത്തില്‍ എത്തുകയും സാമ്പത്തിക സഹായം നല്‍കിയ ശേഷം മടങ്ങുകയും ചെയ്തിരുന്നു. ഏറെനാള്‍ പറവൂരില്‍ താമസിച്ചിരുന്ന ഇയാള്‍ അവിവാഹിതനാണ്.

read more:പുറത്താക്കപ്പെട്ടത് ശില്‍പ്പങ്ങള്‍ മാത്രമല്ല, ഒരു കലാ വിദ്യാര്‍ത്ഥിയുടെ ജീവിതം കൂടിയാണ്; തെരുവില്‍ ‘ഡിഗ്രി ഷോ’ നടത്തി തിരുവനന്തപുരത്തെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍