UPDATES

ട്രെന്‍ഡിങ്ങ്

പി സി ജോര്‍ജ്ജിന്റെ വഴിയേ ബല്‍റാമും; അപമാനിച്ചത് സുശീല ഗോപാലനെ കൂടി

നിയമസഭയുടെ മുന്‍വനിത അംഗത്തെ അപമാനിച്ച ബല്‍റാമിനെതിരെ സഭയെന്ത് നടപടി സ്വീകരിക്കും?

കമ്മ്യൂണിസ്റ്റ് നേതാവും പാവങ്ങളുടെ പടത്തവനുമായ എകെ ഗോപാലനെതിരെ യുവ കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ സജീവമായി ചര്‍ച്ച ചെയ്യുന്നത്. എകെ ഗോപാലന്‍ സുശീല ഗോപാലനെ വിവാഹം കഴിക്കുന്നത് 22-ാം വയസ്സിലാണെന്നും അതിന് മുമ്പ് പത്ത് വര്‍ഷക്കാലും ഇരുവരും പ്രണയത്തിലായിരുന്നെന്നുമാണ് ബല്‍റാം പറയുന്നത്.

എകെജി ഒളിവില്‍ കഴിഞ്ഞ വീട്ടിലെ പെണ്‍കുട്ടിയായിരുന്ന സുശീല ഗോപാലനെ അദ്ദേഹം ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും ബല്‍റാം കണ്ടെത്തുന്നു. ഇതിനായി സുശീലയെ പരിചയപ്പെട്ടതും അത് വിവാഹത്തിലെത്തിയതും ആയി ബന്ധപ്പെട്ട് എകെജി തന്റെ ആത്മകഥയിലെഴുതിയിരിക്കുന്ന ഭാഗങ്ങളാണ് ബല്‍റാം ചൂണ്ടിക്കാട്ടുന്നത്. മുന്‍ എംപിയ്‌ക്കെതിരെയാണ് ഈ പരാമര്‍ശം എന്നതിനാല്‍ ബല്‍റാം നടത്തിയിരിക്കുന്നത് നിയമസഭയുടെ അച്ചടക്കലംഘനമാണ്. എകെജി ബാലപീഡകനാണെന്ന് സ്ഥാപിച്ചെടുക്കുകയാണ് ബല്‍റാമിന്റെ ലക്ഷ്യമെന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ച. അതേസമയം ബല്‍റാം തന്റെ പോസ്റ്റിലൂടെ എകെജിയെ മാത്രമല്ല സുശീല ഗോപാലനെയും അപമാനിക്കുകയാണെന്നത് ആരും ശ്രദ്ധിക്കുന്നില്ല. കുട്ടിയായിരുന്നപ്പോള്‍ സുശീല ഗോപാലന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നാണ് ബല്‍റാം പറഞ്ഞുവയ്ക്കുന്നത്. അവര്‍ അതിന് വഴങ്ങിക്കൊടുത്തുവെന്നും. ഇത് ആ സ്ത്രീത്വത്തെ അപമാനിക്കലാണ്.

പത്തോ പതിനൊന്നോ വയസ്സുള്ളപ്പോള്‍ ഒരു മധ്യവയസ്‌കനെ സുശീല പ്രണയിച്ചുവെന്നാണ് ബല്‍റാം തന്റെ പോസ്റ്റില്‍ പറയുന്നത്. കൂടാതെ പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിയ്ക്ക് തോന്നുന്ന ആരാധനയെക്കുറിച്ചും ബല്‍റാമിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. മുന്‍ എംഎല്‍എയും മന്ത്രിയുമാണ് സുശീല ഗോപാലനെന്ന് കൂടി കണക്കാക്കുമ്പോള്‍ ബല്‍റാമിന്റെ ഈ പ്രവര്‍ത്തി നിയമസഭ ഗൗരവകരമായി തന്നെ പരിഗണിക്കേണ്ടി വരും. നിയമസഭാ അച്ചടക്കലംഘനമാണ് ബല്‍റാമിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് മുന്‍മന്ത്രിമാരായ ടിവി തോമസിനെയും ഗൗരിഅമ്മയെയും അപമാനിക്കുന്ന പ്രസ്താവന നടത്തിയപ്പോള്‍ പിസി ജോര്‍ജ്ജിനെതിരെ നടപടി വേണമെന്ന് സഭയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

സ്വന്തം മാതാപിതാക്കളെക്കുറിച്ച് പോലും വി ടി ബല്‍റാം സംശയം പറയുമെന്ന് മന്ത്രി എം എം മണി

സിപിഐ നേതാവായ ടി വി തോമസ് വഴി നീളെ മക്കളുള്ളത് തനിക്കറിയാമെന്നും തോമസിനെ പോലെ താന്‍ പെണ്ണുപിടിച്ചിട്ടില്ലെന്നുമാണ് പി സി ജോര്‍ജ്ജ് പറഞ്ഞത്. തൊണ്ണൂറ് വയസ്സു കഴിഞ്ഞ (അസഭ്യം) ആണ് തനിക്കെതിരെ പറയുന്നത്. ഇവരെ കിഴവിയെന്ന് മാത്രമേ താന്‍ വിളിക്കുകയുള്ളൂവെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു. സിപിഐ നേതാവ് സി ദിവാകരന്‍ സഭയില്‍ ഈ ആവശ്യം ഉന്നയിച്ചതോടെ ജോര്‍ജ്ജ് ഖേദം പ്രകടിപ്പിച്ച് തലയൂരുകയായിരുന്നു. തുടര്‍ച്ചയായി സഭയുടെ അച്ചടക്കം ലംഘിക്കുന്ന ജോര്‍ജ്ജിന് സഭാനടപടിയില്‍ നിന്നും രക്ഷപ്പെടാനായി മുമ്പ് ഖേദം പ്രകടിപ്പിക്കേണ്ടി വന്നിട്ടുണ്ട്. 2013 ഫെബ്രുവരിയില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ഒരു ചടങ്ങില്‍ പ്രതിപക്ഷ എംഎല്‍എമാരെ തെണ്ടികള്‍ എന്ന് വിളിച്ചതും ജോര്‍ജ്ജിന് കുരുക്കായിരുന്നു. വിഎസ് സുനില്‍കുമാര്‍ അന്ന് ജോര്‍ജ്ജിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുകയും അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വിഷയം സഭയില്‍ ഉന്നയിക്കുകയും ചെയ്തു. അതിന് ഒരുമാസം കഴിഞ്ഞാണ് ടി വി തോമസിനെയും ഗൗരിഅമ്മയെയും അപമാനിച്ചുകൊണ്ടും പി സി ജോര്‍ജ്ജ് പൊതു ഇടത്തില്‍ സംസാരിച്ചത്.

ബല്‍റാമേ, ചരിത്രത്തിലെ വനിതകള്‍ നിങ്ങള്‍ക്ക് മാപ്പ് നല്‍കട്ടെ

നിയമസഭയുടെ ചട്ടങ്ങള്‍ അനുസരിച്ച് സഭയില്‍ അംഗങ്ങളായിരുന്നവരെയോ നിലവിലെ അംഗങ്ങളെയോ പൊതു ഇടത്തില്‍ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും അസഭ്യം പറയുന്നതുമെല്ലാം അച്ചടക്ക ലംഘനമാണ്. സഭാംഗങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സഭയുടെ അന്തസ് നശിപ്പിക്കുന്ന നടപടിയായാണ് കണക്കാക്കപ്പെടുന്നത്. ചട്ടപ്രകാരമുള്ള നടപടി സ്വീകരിച്ചാല്‍ സഭാഗംത്വം തന്നെ നഷ്ടമായേക്കാം. ഇത്തരത്തില്‍ ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നായിരുന്നു പി സി ജോര്‍ജ്ജ് വിഷയത്തില്‍ അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫിന്റെ ആവശ്യം. പറയാനുള്ളതെല്ലാം പറഞ്ഞതിന് ശേഷം മാപ്പ് പറയുകയല്ല വേണ്ടതെന്നും ജോര്‍ജ്ജിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് അന്ന് പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത്. ഇന്ന് എല്‍ഡിഎഫ് ആണ് കേരളം ഭരിക്കുന്നത്. നിയമസഭയുടെ ഒരു മുന്‍വനിത അംഗത്തെ സ്വഭാവഹത്യ തന്നെ നടത്തിയിരിക്കുന്ന ബല്‍റാമിനെതിരായ നടപടി എന്തായിരിക്കുമെന്നാണ് ഇനി സഭയില്‍ നിന്നും അറിയാനുള്ളത്.

മിസ്റ്റര്‍ ബല്‍റാം, ചരിത്രം പറയുമ്പോള്‍ ഫാന്‍റസി പോര, കവല പ്രസംഗവും ആകരുത്

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍