UPDATES

ട്രെന്‍ഡിങ്ങ്

ബല്‍റാമിന് നേരെ കല്ലെറിയരുത്, കാരണം അയാള്‍ ഒരു ഫേസ്ബുക്ക് ജീവിയാണ്: എന്‍എസ് മാധവന്‍

കീബോര്‍ഡുകളും വിരലുകളും കൊണ്ടുള്ള ആക്രമണമാണ് അയാള്‍ക്ക് നേരെ വേണ്ടത്.

തൃത്താല എംഎല്‍എ വിടി ബല്‍റാമിന് നേരെയുണ്ടായ ആക്രമണത്തില്‍ ബല്‍റാമിനെ തന്നെ പരിഹസിച്ച് പ്രമുഖ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്ത്. നേരത്തെ എകെജി ബാലപീഡനം നടത്തിയെന്ന ആരോപണം ഉന്നയിച്ചപ്പോഴും എന്‍എസ് ബല്‍റാമിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

‘ബല്‍റാമിനെതിരെ കല്ലെറിയുകയെന്നത് ഒരു മോശം ആശയമാണ്. അതൊരു ഭയാനകമായ ആശയമാണ്. ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റകൃത്യവുമാണ്. അയാള്‍ പറഞ്ഞതിന് കീബോര്‍ഡുകളും വിരലുകളും കൊണ്ടുള്ള ആക്രമണമാണ് വേണ്ടത്. കാരണം എല്ലാ അര്‍ത്ഥത്തിലും അയാള്‍ ഒരു ഫേസ്ബുക്ക് ജീവിയാണ്’ എന്നായിരുന്നു എന്‍എസ് മാധവന്റെ ട്വീറ്റ്.

പാലക്കാട് കൂറ്റനാട്ടില്‍ ഒരു സ്വകാര്യ സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ബല്‍റാമിന് നേരെ ആക്രമണമുണ്ടായത്. സിപിഎം പ്രവര്‍ത്തകര്‍ ഇയാള്‍ക്ക് നേരെ ചീമുട്ടകളും കല്ലുകളും എറിയുകയായിരുന്നു.

സിപിഎമ്മുകാരെ നിങ്ങളാ കല്ലും വടിയും താഴെയിടൂ; ബല്‍റാം മാപ്പ് പറയണമെന്നവശ്യപ്പെട്ടിരിക്കുന്നത് കേരള സമൂഹമാണ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍