UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാങ്കുകള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ആരെയും തകര്‍ക്കാം: വി ജി സിദ്ദാര്‍ത്ഥയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് വിജയ് മല്യ

മുഴുവന്‍ തുകയും തിരിച്ചടയ്ക്കാമെന്ന് പറഞ്ഞിട്ടും അവര്‍ എന്നോട് ചെയ്തത് എന്താണെന്ന് നോക്കൂ.

കഫേ കോഫീ ഡേ ഉടമ വി ജി സിദ്ദാര്‍ത്ഥയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് വിവാദ മദ്യ വ്യവസായി വിജയ് മല്യ. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മല്യയുടെ പ്രതികരണം. തന്റെ നാടുവിടലിനെയും വായ്പയെടുത്ത് മുങ്ങിയതിനെതിരെയുണ്ടായ കേസിനെയും മല്യ ട്വീറ്റില്‍ ന്യായീകരിക്കുന്നുമുണ്ട്.

‘ഞാന്‍ പരോക്ഷത്തില്‍ വി ജി സിദ്ദാര്‍ത്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹം ഒരു മികച്ച മനുഷ്യനും ബുദ്ധിമാനായ സംരഭകനുമായിരുന്നു. അദ്ദേഹത്തിന്റെ കത്തിലെ ഉള്ളടക്കം വായിച്ച് ഞാന്‍ ആകെ മാനസിക വിഷമത്തിലായി. ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കും ബാങ്കുകള്‍ക്കും ആരെ വേണമെങ്കിലും തകര്‍ക്കാം. മുഴുവന്‍ തുകയും തിരിച്ചടയ്ക്കാമെന്ന് പറഞ്ഞിട്ടും അവര്‍ എന്നോട് ചെയ്തത് എന്താണെന്ന് നോക്കൂ. നിര്‍ദ്ദയവും അനുകമ്പയില്ലാതെയുമായിരുന്നു അവര്‍ പെരുമാറിയത്’ എന്നായിരുന്നു മല്യയുടെ ട്വീറ്റ്.

മറ്റൊരു ട്വീറ്റില്‍ വിജയ് മല്യ പറയുന്നത് ഇങ്ങനെയാണ് ‘പാശ്ചാത്യ രാജ്യങ്ങളില്‍ സര്‍ക്കാരും ബാങ്കുകളും കടംവാങ്ങുന്നവരെ അത് തിരിച്ചടയ്ക്കാന്‍ സഹായിക്കുന്നുണ്ട്. എന്റെ കേസില്‍ അവര്‍ കടം തിരിച്ചടയ്ക്കാനുള്ള എല്ല ശ്രമങ്ങളും എന്റെ ആസ്തികള്‍ ലക്ഷ്യമിട്ട് പ്രതിരോധിച്ചു. പ്രഥമദൃഷ്ട്യാ ഉള്ള കേസ് അപ്പീല്‍ അനുവദിക്കാനായി കാത്തിരിക്കുകയാണ്’. തന്റെ കടങ്ങള്‍ തിരിച്ചടയ്ക്കാതെ പോയതിനെ ന്യായീകരിച്ചുകൊണ്ടാണ് മല്യ ഇങ്ങനെ പറയുന്നത്.

വിവിധ ബാങ്കുകളില്‍ നിന്നെടുത്ത കോടികളുടെ കടം തിരിച്ചടയ്ക്കാതെ മല്യ ലണ്ടനിലേക്ക് കടക്കുകയായിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി മല്യയെ നാടുകടക്കാന്‍ സഹായിച്ചെന്നും ബാങ്കുകള്‍ക്ക് വന്‍ ബാധ്യത വരുത്തിവച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

 

read more:ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍