UPDATES

ട്രെന്‍ഡിങ്ങ്

അരി സൂക്ഷിക്കാൻ ബാർ അസോസിയേഷൻ സ്ഥലം നൽകിയില്ല : പൂട്ട് പൊട്ടിച് കളക്ടർ ടി വി അനുപമ

ദുരന്തത്തില്‍ അകപ്പെട്ടവരുടെ രക്ഷയ്ക്കായി നാടു മുഴുവന്‍ ഊണും ഉറക്കവുമില്ലാതെ കൈമെയ് ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാര്‍ അസോസിയേഷന്റെ ഈ നിഷേധ നിലപാട് സ്വീകരിച്ചതെന്നതു പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ദുരിതാശ്വാസ ക്യാംപുകളിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ചേര്‍ന്ന വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഹാള്‍ തരില്ലെന്ന് പറഞ്ഞ ബാര്‍ അസോസിയേഷന്‍ നിലപാടിനെതിരെ തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ ഐ.എ.എസ്. പലതവണ ആവശ്യപ്പെട്ടിട്ടും ഹാള്‍ തുറക്കാന്‍ തയാറാവാതിരുന്നപ്പോള്‍ കലക്ടറുടെ ഉത്തരവുപ്രകാരം പൂട്ടു പൊളിച്ച് സാധനങ്ങള്‍ സൂക്ഷിച്ചു.തൃശൂര്‍ ബാര്‍ അസ്സോസിയേഷന്‍
‘തരില്ല’ എന്നു തീർത്തു പറഞ്ഞ അതേ 35, 36 നമ്പര്‍ മുറികളിൽ തന്നെ സാധനങ്ങൾ കയറ്റിവെച്ചു

വസ്തുക്കള്‍ സൂക്ഷിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടിട്ടും ബാര്‍ അസോസിയേഷന്‍ ഹാള്‍ തുറന്നുകൊടുക്കാന്‍ വിസമ്മതിച്ചപ്പോഴാണ് കലക്ടര്‍ പൂട്ടു പൊളിക്കാന്‍ ഉത്തരവിട്ടത്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം നോട്ടിസ് നല്‍കിയശേഷമാണു പൂട്ടു പൊളിച്ചത്. അരിയും മറ്റും സൂക്ഷിച്ചശേഷം കലക്ടര്‍ വേറെ താഴിട്ടുപൂട്ടി.

ദുരന്തത്തില്‍ അകപ്പെട്ടവരുടെ രക്ഷയ്ക്കായി നാടു മുഴുവന്‍ ഊണും ഉറക്കവുമില്ലാതെ കൈമെയ് ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാര്‍ അസോസിയേഷന്റെ ഈ നിഷേധ നിലപാട് സ്വീകരിച്ചതെന്നതു പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

എന്നാൽ തമിഴ്നാട്ടിൽ നിന്ന് ഒരു ലോഡ് അരി തൃശൂർ കളക്‌ട്രേറ്റിൽ എത്തിയപ്പോൾ ലോഡ് ഇറക്കാൻ ഏറ്റവും പറ്റിയ മുറിയായ ബാർ അസോസിയേഷൻ ഹാളിന്റെ താക്കോൽ ഞായറാഴ്ച ആയതിനാൽ ലഭ്യമല്ലാതെ വന്നതിനെ തുടർന്ന് അടിയന്തിര സാഹചര്യത്തിൽ പൂട്ട് പൊളിച്ചതാണ്. അല്ലാതെ ബാർ അസോസിയേഷൻ ഹാൾ വിട്ടു നൽകാൻ വിസമ്മതിച്ചതു കൊണ്ടല്ല എന്നും ബാർ അസോസിയേഷൻ അധികൃതർ വിശദീകരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോട്ടുകൾ ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍