UPDATES

ട്രെന്‍ഡിങ്ങ്

ബംഗാളിലെ പഴയ മാവോയിസ്റ്റ് കോട്ടകളില്‍ കാവിക്കൊടി

മാവോയിസ്റ്റുകളടക്കം തൃണമൂലിനെതിരായി ബിജെപിയെ പിന്തുണക്കുന്നു എന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിക്കുന്നത്. പുരുളിയയിലെ 1944 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 644 സീറ്റുകളില്‍ ബിജെപി ജയിച്ചത്.

പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബിജെപിയെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി അവതരിപ്പിച്ചിരിക്കുകയാണ്. മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രങ്ങളായിരുന്ന പുരുളിയ, ജാര്‍ഗ്രാം ജില്ലകളില്‍ ബിജെപി ആധിപത്യം സ്ഥാപിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ് എന്ന് ദ ലൈവ് മിന്റ് പറയുന്നു. ഇവിടെ ഒന്നാമത്ത വലിയ കക്ഷി തൃണമൂല്‍ തന്നെയാണെങ്കിലും മൂന്നിലൊന്നിലധികം ഗ്രാമ പഞ്ചായത്തുകള്‍ ഈ രണ്ട് ജില്ലകളിലും ബിജെപി ജയിച്ചിരിക്കുന്നു. ഈ മേഖലകളില്‍ ഗോത്ര വര്‍ഗക്കാരുടെ പിന്തുണ നേടാന്‍ ബിജെപിക്ക് കഴിഞ്ഞു എന്നാണ് കൊല്‍ക്കത്ത രബീന്ദ്ര ഭാരതി സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറും തിരഞ്ഞെടുപ്പ് വിദഗ്ധനുമാ പ്രൊഫ.ബിശ്വനാഥ് ചക്രബര്‍ത്തി പറയുന്നത്. സര്‍ക്കാരിന്റെ വിശ്വാസവഞ്ചനകളെയും വാഗ്ദാന ലംഘനങ്ങളേയും ഗോത്രവര്‍ഗക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നാണ് ബിശ്വനാഥ് ചക്രബര്‍ത്തി പറയുന്നത്.

മാവോയിസ്റ്റുകളടക്കം തൃണമൂലിനെതിരായി ബിജെപിയെ പിന്തുണക്കുന്നു എന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിക്കുന്നത്. പുരുളിയയിലെ 1944 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 644 സീറ്റുകളില്‍ ബിജെപി ജയിച്ചത്. ജാര്‍ഗ്രാമിലെ 806 സീറ്റുകളില്‍ 329ല്‍ ബിജെപി ജയിച്ചു. കീഴടങ്ങിയ മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കാനുള്ള ജില്ല ഭരണകൂടത്തിന്റെ ശ്രമം ഇവിടെ വലിയ എതിര്‍പ്പുയര്‍ത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും കഴിഞ്ഞാല്‍ സ്വതന്ത്രരാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയത് എന്ന കാര്യം ശ്രദ്ധേയമാണ് എന്ന് സിപിഎമ്മില്‍ നിന്ന് പുറത്ത് പോയ നേതാവും സാമ്പത്തിക വിദഗ്ധനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രസേന്‍ജിത്ത് ബോസ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്താകെ 1946 സീറ്റുകളില്‍ സ്വതന്ത്രര്‍ ജയിച്ചു. ഈ സ്വതന്ത്രരില്‍ ഭൂരിഭാഗവും തൃണമൂലില്‍ നിന്ന് തെറ്റിപ്പിരിഞ്ഞവരാണ്. ഇത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മിന്റേതടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ മത്സരിക്കാന്‍ അനുവദിക്കാതെ അടിച്ചൊതുക്കുന്ന തൃണൂലിന് പുരുളിയയിലും ജാഗ്രാമിലും പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനായില്ല എന്നാതാണ് വസ്തുത. തൃണമൂലുകാരെ പലയിടങ്ങളിലും നാട്ടുകാര്‍ പ്രചാരണം നടത്താന്‍ അനുവദിച്ചില്ല. ഗോത്രവര്‍ഗ വിഭാഗങ്ങളുടെ പിന്തുണ ബിജെപിക്കും സ്വതന്ത്രന്മാര്‍ക്കുമാണ് കിട്ടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍