UPDATES

ട്രെന്‍ഡിങ്ങ്

‘ഓസിന്’ കടല വാങ്ങിയ പൊലിസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് മാണ്ടകിയെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു

ബംഗളൂരുവില്‍ അസിസ്റ്റന്റ് പോലീസ് കോണ്‍സ്റ്റബിള്‍ മാണ്ടക്കി തെരുവ് കച്ചവടക്കാരില്‍ നിന്നും ‘ഓസിന്’ നിര്‍ബന്ധപൂര്‍വം കടല വാങ്ങുന്ന ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. കര്‍ണാടക പോലീസിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ കൈയോടെ പിടിക്കപ്പെട്ട സിറ്റി ആംഡ് റിസര്‍വിലെ ഈ അസിസ്റ്റന്റ് ഹെഡ് കോണ്‍സ്റ്റബിള്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ബസവനഗുഡിയിലെ കാഡ്‌ലെകായ് പാരിഷില്‍ ഡ്യൂട്ടിക്കിടെയാണ് ഞായറാഴ്ച രാത്രിയില്‍ ഇയാള്‍ തെരുവ് കച്ചവടക്കാരില്‍ നിന്നും ബലംപ്രയോഗിച്ച് കടല വാങ്ങിയത്.

ഒരു പ്ലാസ്റ്റിക് ബാഗുമായി ഓരോ കച്ചവടക്കാരനെയും സമീപിച്ച് കവറില്‍ കടല നിറയ്ക്കാന്‍ ആവശ്യപ്പെടുന്ന മാണ്ടകിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം കണ്ട് നിന്ന ജനങ്ങളുടെ കളിയാക്കലൊന്നും പുള്ളിക്ക് ഒരു പ്രശ്‌നമേയല്ല. ഇത്തരത്തിലുള്ള പിരിവ് കണ്ട് മനംമടുത്ത ഒരാളാണ് സംഭവം ഷൂട്ട് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തത്. പിച്ച യാചിക്കുന്നതിന് പോലീസ് പുതിയൊരു മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നു എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു.

വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡിസിപിഎ തുമ്മാനവറിനെ ഉന്നത ഉദ്യോഗസ്ഥര്‍ ചുമതലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് മാണ്ടകിയെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍