UPDATES

സയന്‍സ്/ടെക്നോളജി

‘ലോകത്തെ മികച്ച ടോയിലറ്റ് പേപ്പര്‍’; പാക്കിസ്ഥാന്‍ പതാകയുടെ ചിത്രവുമായി ഗൂഗിള്‍

കശ്മീരിലെ പുല്‍വാമയില്‍ 40 ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഗൂഗിളില്‍ ഈ സെര്‍ച്ച് റിസള്‍ട്ട് പ്രത്യക്ഷപ്പെട്ടത്.

‘ലോകത്തെ ഏറ്റവും മികച്ച ടോയ് ലറ്റ് പേപ്പര്‍’ എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്താല്‍ ഉത്തരം കിട്ടുന്നന്നത് പാക്കിസ്ഥാന്റെ ദേശീയ പതാകയാണ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മികച്ച ടോയിലറ്റ് പേപ്പര്‍ എന്ന ഹാഷ്ടാഗോടെ പാക് പതാകയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളിലും വൈറലാണ്. മികച്ച ചൈന നിർമിത ടോയിലറ്റ് പേപ്പർ, ടോയിലറ്റ് പേപ്പർ എന്നിവയുടെ തിരഞ്ഞാലും ഇതേ പാക്ക് പതാകയുടെ ചിത്രമാണ് ലഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കശ്മീരിലെ പുല്‍വാമയില്‍ 40 ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഗൂഗിളില്‍ ഈ സെര്‍ച്ച് റിസള്‍ട്ട് പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുമ്പോഴും ഇത്തരമൊരു സംഭവത്തിന് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഗൂഗിൾ നൽകുന്ന പ്രതികരണം. ഇതിനുമുൻപും സമാനമായ പ്രശ്നങ്ങള്‍ ഗൂഗിൾ നേരിട്ടിട്ടുണ്ട്. മുൻപ്  ഫെകു, പപ്പു, ഇഡിയറ്റ് എന്നിവയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി, അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് എന്നിവരുടെ ചിത്രങ്ങൾ‌ ലഭിച്ചത് വിവാദമയിരുന്നു.

അതിനിടെ പുല്‍വായിലെ ചാവേറാക്രമണവുമായി ബന്ധപ്പെട്ട് വിവിധ കോണുങ്ങളില്‍ നിന്നു പ്രതിഷേധം പാക്കിസ്ഥാനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പാക്കിസ്താനെതിരെ സോഷ്യല്‍ മീഡിയിയല്‍ ട്രോളുകള്‍ നിറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍