UPDATES

ട്രെന്‍ഡിങ്ങ്

ഹിന്ദുപുരുഷന്മാരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ട സഹായ സഹായവാഗ്ദാനവുമായി ഹിന്ദുസംഘടന

മുസ്ലീം പെണ്‍കുട്ടി മുസ്ലീം കുടുംബത്തിലേക്ക് വിവാഹം ചെയ്യപ്പെടുമ്പോള്‍ പത്ത് കുട്ടികളെയെങ്കിലും സൃഷ്ടിക്കുമെന്നും അവര്‍ വളര്‍ന്നുവരുമ്പോള്‍ ഹിന്ദുക്കള്‍ക്കെതിരെ സംസാരിക്കുമെന്നും ചൗഹാന്‍ ആരോപിക്കുന്നു

ഹിന്ദുപുരുഷന്മാരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ട സഹായങ്ങള്‍ തങ്ങള്‍ അടുത്ത ആഴ്ച മുതല്‍ നല്‍കുമെന്ന് ആര്‍എസ്എസിന്റെ പോഷകസംഘടന വ്യക്തമാക്കി. ഇത്തരത്തില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സുരക്ഷ, സാമ്പത്തിക, സാമൂഹിക പിന്തുണ തങ്ങള്‍ നല്‍കുമെന്നാണ് ഹിന്ദു ജാഗര മഞ്ച് (എച്ച്‌ജെഎം) എന്ന സംഘടന വ്യക്തമാക്കുന്നത്. ‘ബേട്ടി ബചാവോ, ബാഹു ലാവോ’ എന്ന പരിപാടിയിലൂടെ വരുന്ന ആറ് മാസം കൊണ്ട് 2,100 ദമ്പതികളുടെ വിവാഹം നടത്താനാണ് സംഘടന ലക്ഷ്യമിടുന്നത്.

ഹിന്ദു ആചാരങ്ങള്‍ പ്രകാരമായിരിക്കും വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നതെങ്കിലും മുസ്ലീം സ്ത്രീകള്‍ മതപരിവര്‍ത്തനം നടത്തേണ്ടതില്ലെന്നും സംഘടന വ്യക്തമാക്കുന്നു. ‘ലൗ ജിഹാദിനോടുള്ള’ പ്രതികരണമാണിതെന്ന് സംഘടനയുടെ ഉത്തര്‍പ്രദേശ് ഘടകത്തിന്റെ തലവന്‍ അജു ചൗഹാന്‍ സമ്മതിച്ചു. എന്നാല്‍ മുസ്ലീം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ മാത്രമാണ് ലൗ ജിഹാദിലൂടെ ലക്ഷ്യം വെക്കുതെ് ചൗഹാന്‍ പറയുന്നു. ഇതിനായി അവര്‍ ഹിന്ദുക്കള്‍ ധരിക്കുന്നത് പോലെ കൈയില്‍ ചരട് കെട്ടുകയും നെറ്റിയില്‍ കുറിതൊടുകയും ചെയ്യുന്നു. ഇവര്‍ക്കുള്ള തങ്ങളുടെ മറുപടിയാകും പുതിയ പരിപാടിയെും അദ്ദേഹം പറയുന്നു.

‘ജനസംഖ്യ നിയന്ത്രണത്തിനുള്ള’ നടപടികളും ഈ പ്രചാരണത്തിന്റെ ഭാഗമാകുമെന്നും ചൗഹാന്‍ പറയുന്നു. ഒരു മുസ്ലീം പെണ്‍കുട്ടി മുസ്ലീം കുടുംബത്തിലേക്ക് വിവാഹം ചെയ്യപ്പെടുമ്പോള്‍ പത്ത് കുട്ടികളെയെങ്കിലും സൃഷ്ടിക്കുമെന്നും അവര്‍ വളര്‍ന്നുവരുമ്പോള്‍ ഹിന്ദുക്കള്‍ക്കെതിരെ സംസാരിക്കുമെന്നും ചൗഹാന്‍ ആരോപിക്കുന്നു. എന്നാല്‍ ഹിന്ദു കുടുംബത്തിലേക്ക് വരുമ്പോള്‍ അത്ര കുട്ടികളെ സൃഷ്ടിക്കേണ്ടി വരില്ലെന്നും പെണ്‍കുട്ടി ഹിന്ദു ജനസംഖ്യയുടെ ഭാഗമാകുമെന്നുമാണ് ചൗഹാന്‍ വിശദീകരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍