UPDATES

ട്രെന്‍ഡിങ്ങ്

എൻ ഡി എയിൽ ‘ഹൈന്ദവരക്തം’ ആണെങ്കിൽ സവർക്കറിന് ഭാരതരത്ന നൽകണമെന്ന് ശിവസേന

പാര്‍ട്ടി മുഖപത്രം സാമ്നയില്‍ മുതിര്‍ന്ന നേതാവും എം.പിയുമായ സഞ്ജയ് റൗത് എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്

ഹിന്ദു മഹാസഭ നേതാവ് വി.ഡി സവര്‍ക്കര്‍ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കണമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രം സാമ്നയില്‍ മുതിര്‍ന്ന നേതാവും എം.പിയുമായ സഞ്ജയ് റൗത് എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

എൻ ഡി എ സർക്കാർ ദീൻ ദയാൽ ഉപാധ്യയുടെ ചിത്രങ്ങൾ സർക്കാർ ഓഫീസുകൾ സ്ഥാപിക്കാൻ ശ്രമിച്ചപ്പോഴും സവർക്കറെ മനപൂർവം തഴഞ്ഞതായും ലേഖനത്തിൽ ആരോപിക്കുന്നു.

അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ ചുമരില്‍ നിന്ന് മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍ രംഗത്തു വരുന്നു. എന്നാല്‍, മോദി അനുകൂലികള്‍ സര്‍വര്‍ക്കറെ ആദരിക്കണമെന്ന വിഷയത്തില്‍ പ്രതികരിക്കുന്നില്ല. കന്നുകാലികളെ കശാപ്പ് ചെയ്യുന്ന മുസ്ലിംകളെ തടങ്കലില്‍ വെക്കണമെന്നും കൊലപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നവര്‍ സവര്‍ക്കറെ അപമാനിക്കുന്നത് ക്ഷമിക്കുന്നത് വിചിത്ര നിലപാടാണെന്നും സഞ്ജയ് റൗത് ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍