UPDATES

ട്രെന്‍ഡിങ്ങ്

‘കേരളവും ചുവപ്പ് ഭീകരതയും’ ഗുജറാത്തിലും സംഘപരിവാര്‍ പ്രചാരണായുധമാക്കുന്നു

ഭാരതീയ വിചാര്‍ മഞ്ച് ഇന്ന് ഗാന്ധി നഗറില്‍ സംഘടിപ്പിക്കുന്ന യോഗത്തിലെ വിഷയം ചുവപ്പ് ഭീകരത-കേരളത്തിലെ കൊലനിലങ്ങള്‍

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലും കേരളത്തെ പ്രചരണവിഷയമാക്കി ഉയര്‍ത്താന്‍ സംഘപപരിവാര്‍. കമ്യൂണിസ്റ്റ് ഭീകരതയെന്ന പ്രചാരണായുധം തന്നെയാണ് ഗുജറാത്തില്‍ പോലും ഉപയോഗിക്കുന്നത്. ഭാരതീയ വിചാര്‍ മഞ്ച് ഇന്നു വൈകുന്നേരം അഞ്ചരയ്ക്ക് ഗാന്ധിനഗറിലെ അംബേദ്കര്‍ ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ വിഷയം; ‘ചുവപ്പ് ഭീകരത-കേരളത്തിലെ കൊലനിലങ്ങള്‍’. വിഷയത്തില്‍ സംസാരിക്കുന്നത് മലയാളിയായ മാധ്യമപ്രവര്‍ത്തകനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാസ് കമ്യൂണിക്കേഷന്‍ ഡയറക്ടറുമായ കെ ജി സുരേഷ്.

"</p

കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാര്‍-ബിജെപി നയങ്ങളെയും ശക്തമായി എതിര്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ബിഫ് വിഷയത്തില്‍ ഉള്‍പ്പെടെ കേരളം എടുത്ത നിലപാടുകള്‍ ശക്തമായതായിരുന്നു. ദേശീയമാധ്യമങ്ങള്‍ വരെ ഇപ്പോള്‍ കേരളത്തിന്റെ നീക്കങ്ങളില്‍ അതീവശ്രദ്ധവയ്ക്കുന്നുണ്ട്. ബിജെപിക്ക് കാല്‍ ഉറപ്പിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ സംസ്ഥാനവും കേരളമാണ്. അതുകൊണ്ട് തന്നെ കേരളത്തിനെതിരെ വലിയ തോതിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇതില്‍ പ്രധാനം കമ്യൂണിസ്റ്റ് ഭീകരത എന്നുള്ള പ്രചരണമാണ്.

കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണെന്നാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. ലോക്സഭയില്‍വരെ ഇത്തരം പ്രചരണങ്ങള്‍ അവര്‍ ഉയര്‍ത്തിയിരുന്നു. കേന്ദ്രമന്ത്രിമാര്‍ അടക്കഉള്ളവര്‍ പലപ്പോഴും ഈ പ്രചാരണത്തിനു കൂട്ടുനില്‍ക്കുന്നുമുണ്ട്. ഇത്തരം പ്രചാരണങ്ങളുടെ ഭാഗമായാണ് ഗുജറാത്തില്‍ സംഘടിപ്പിക്കുന്ന ‘ചുവപ്പ് ഭീകരത’യ്‌ക്കെതിരേയുള്ള യോഗവും എന്നാണ് വിമര്‍ശനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍