UPDATES

ട്രെന്‍ഡിങ്ങ്

തുറസായ ഇടങ്ങളില്‍ മലമുത്ര വിസര്‍ജ്ജനം നടത്തുന്നവരുടെ ഫോട്ടോ എടുക്കാന്‍ അദ്ധ്യാപകരോട് ബിഹാര്‍ സര്‍ക്കാര്‍; അയ്യേ, നാണക്കേടെന്ന് അദ്ധ്യാപകര്‍

ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്‌നങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, ‘അവരുടെ മേല്‍ സമ്മര്‍ദമില്ല്’ എന്നു മറുപടി

ബിഹാറില്‍ തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്തണമെന്ന് അദ്ധ്യാപകര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തുറസായ സ്ഥലങ്ങളിലുള്ള മലമൂത്രവിസര്‍ജ്ജന മുക്ത (ഒഡിഎഫ്) ബിഹാര്‍ എന്ന ലക്ഷ്യത്തിന് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പിച്ചിരിക്കുന്ന പ്രൈമറി, സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകര്‍ക്കാണ് ട്ടോക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തുറസായ മലമൂത്രവിസര്‍ജ്ജന മുക്ത ബിഹാര്‍ എന്ന പദ്ധതിയെ തങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അദ്ധ്യാപകരുടെ അന്തസ്സ് ഇടിക്കുന്നതും അവരെ അധിക്ഷേപിക്കുന്നതും അവരുടെ സുരക്ഷയ്ക്ക് ഭീഷണിയുമായ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലൊണ് അദ്ധ്യാപക സംഘടനകള്‍ വ്യക്തമാക്കുന്നത്.

ഔറംഗബാദ് ജില്ലയിലെ ദേവട്ടോക്കിലുള്ള പവായി പഞ്ചായത്ത് തുറസ്സായ മലമൂത്രമുക്തമായി 2017 ഡിസംബര്‍ 31ന് പ്രഖ്യാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ബോധവല്‍ക്കണപ്രവര്‍ത്തനങ്ങള്‍ക്കായി നവംബര്‍ 18 മുതല്‍ 61 പ്രൈമറി, മിഡില്‍ സ്‌കൂള്‍ അദ്ധ്യാപകരെ നിയോഗിക്കുകുയും ചെയ്തിരുന്നു. മുസാഫര്‍പൂരിലെ കുഡ്‌നി ട്ടോക് ഭരണകൂടം 144 അദ്ധ്യാപകരെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചത്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച്, പൊതുവിടങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുവരുടെ ചിത്രങ്ങള്‍ ശേഖരിക്കണമെന്നാണ് ഇവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ബിഹാര്‍ മധ്യമിക് ശിക്ഷക് സംഷ്് (ബിഎംഎസ്എസ്) ജനറല്‍ സെക്രട്ടറിയും ബിജെപിയുടെ മുന്‍ എംപിയുമായ ശത്രുഘന്‍ സിന്‍ഹ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു.സര്‍ക്കാര്‍ ലക്ഷ്യം സംബന്ധിച്ച് ഗ്രാമവാസികള്‍ക്കിടിയിലും അധികാരികള്‍ക്കിടയിലും ബോധവല്‍ക്കരണം നടത്തണമെന്നും പൊതുവിടങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുവരുടെ ചിത്രങ്ങള്‍ ശേഖരിച്ച് സമര്‍പ്പിക്കണമെന്നും മുണ്ഡി ബിഡിഒ ഹരിമോഹന്‍ കുമാര്‍ നവംബര്‍ 18ന് ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. രാവിലെ ആറിനും ഏഴിനുമിടയിലും വൈകിട്ട് അഞ്ചിനും ആറിനും ഇടയിലും ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ചിത്രങ്ങള്‍ പകര്‍ത്തണമൊയിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തുന്നത് പ്രത്യേകിച്ച് സ്ത്രീകളോ പെണ്‍കുട്ടികളോ പൊതുവിടങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് മുസഫര്‍പൂരില്‍ നിന്നുള്ള അധ്യാപകന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്നാല്‍ ഉത്തരവില്‍ വ്യക്തത വരുത്തണന്നൊണന്നു താന്‍ ബിഡിഒയോട് ആവശ്യപ്പെടുമെന്ന് മുസഫര്‍പൂര്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ലാലന്‍ പ്രസാദ് അറിയിച്ചു. ഒഡിഎഫിനെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ അദ്ധ്യാപകരെ വിട്ടുനല്‍കണമെന്ന് മാത്രമാണ് തന്റെ ഓഫീസിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 27 വരെ രാവിലെ അഞ്ചുമണി മുതലും വൈകിട്ട് നാല് മണിമുതലും ഗ്രാമത്തില്‍ സഞ്ചരിച്ച് തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്താനാണ് ദേവ് ബിഡിഒ പങ്കജ് കുമാര്‍ ശക്തിധര്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, വീട് വാടക അലവന്‍സ് ലഭിക്കുന്ന അദ്ധ്യാപകര്‍ക്ക് മാത്രമേ തങ്ങള്‍ ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളുവെന്നാണ് ശക്തിധറിന്റെ വാദം. അവര്‍ ആ പ്രദേശത്ത് ജീവിക്കുന്നവരായതിനാല്‍ ഇത് എളുപ്പമാണെന്ന് അദ്ദേഹം വാദിക്കുന്നു. എന്നാല്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്‌നങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, ‘അവരുടെ മേല്‍ സമ്മര്‍ദമില്ല്’ എന്ന മറുപടിയാണ് ലഭിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍