UPDATES

സിനിമാ വാര്‍ത്തകള്‍

ബിനീഷ് കോടിയേരിയുടെ ‘പൊരിച്ച മീൻ’ പ്രയോഗം; ലക്‌ഷ്യം റിമയോ?

തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്കില്‍ സംസാരിക്കവെ താനൊരു ഫെമിനിസ്റ്റാണ്. തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീന്‍ പൊരിച്ചതില്‍ നിന്നുമാണെന്ന റിമയുടെ പരാമർശം വലിയ ചർച്ചകൾക്കും, ട്രോളുകൾക്കും വഴിതെളിച്ചിരുന്നു

സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകനും, സിനിമ നടനയുമായ ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബൂക് കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. “ചിലർ സ്വന്തം കാലിൽ നിൽക്കാനും ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിക്കുവാനും പച്ച മീൻ വിൽക്കുന്നു. ചിലർ പൊരിച്ച മീൻ കിട്ടാത്തതിനുവരെ ജീവിത സാഹചര്യങ്ങളെ കുറ്റം പറയുന്നു.” എന്നാണു ഇന്ന് രാവിലെ ബിനീഷ് തന്റെ ഫെയ്സ്ബൂക് പ്രൊഫൈലിൽ കുറിച്ചത്. കൊച്ചിയിൽ മീൻ വിറ്റു ജീവിത വഴി കണ്ടെത്തുന്ന ഹനാൻ എന്ന വിദ്യാർത്ഥിനിയെ പിന്തുണച്ചു കൊണ്ടെഴുതിയ പോസ്റ്റിന്റെ രണ്ടാം വരിയിൽ ഒരു ഒളിയമ്പ് മറഞ്ഞു കിടപ്പുണ്ട്. ‘ ചിലർ പൊരിച്ച മീൻ കിട്ടാത്തതിനുവരെ ജീവിത സാഹചര്യങ്ങളെ കുറ്റം പറയുന്നു’ എന്ന വരിയിൽ ബിനീഷ് ലക്‌ഷ്യം വെക്കുന്നത് റിമ കല്ലിങ്കലിനെയാണ് എന്ന് സോഷ്യൽ മീഡിയ പറയുന്നു.

തിരുവനന്തപുരത്ത് നടന്ന TEDx ടോക്കില്‍ സംസാരിക്കവെ താനൊരു ഫെമിനിസ്റ്റാണ്, തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീന്‍ പൊരിച്ചതില്‍ നിന്നുമാണെന്ന റിമയുടെ പരാമർശം വലിയ ചർച്ചകൾക്കും, ട്രോളുകൾക്കും വഴിതെളിച്ചിരുന്നു. വീടിനുള്ളിലെ ലിംഗ വിവേചനത്തെ സൂചിപ്പിക്കാന്‍ വേണ്ടി നടത്തിയ പൊരിച്ച മീന്‍ പ്രയോഗം മാത്രമല്ല മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളും റിമ കല്ലിങ്കല്‍ അന്ന് പറഞ്ഞിരുന്നു. എന്നാൽ പൊരിച്ച മീന്‍ കിട്ടാത്തത് കൊണ്ട് ഫെമിനിസ്റ്റായ നടി എന്ന പരിഹാസം ആണ് റിമയ്ക്ക് സോഷ്യൽ മീഡിയ ഉൾപ്പെടെ നൽകിയത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബൂക് പോസ്റ്റ് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ബിനീഷ് കോടിയേരി അമ്മയിലെ സജീവ അംഗവും, റിമ ഡബ്ലി യു സി സി എക്സിക്ക്യൂട്ടീവ് മെമ്പറും ആണ്. ഇരു സംഘടനകളും തമ്മിലെ അഭിപ്രായ ഭിന്നതകളും ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്.

റിമ കല്ലിങ്ങല്‍, നിങ്ങളുടെ നിലപാടുകള്‍ക്ക് ഞങ്ങള്‍ കയ്യടിക്കുന്നു

എമ്മ സ്റ്റോണ്‍ പറഞ്ഞതും റിമ കല്ലിങ്കല്‍ പറയുന്നതും

തലശ്ശേരിയെ പോലെ ഞാനും ക്രിക്കറ്റിനെ സ്നേഹിക്കുന്നു; കെ സി എയില്‍ എന്തുകൊണ്ട് ബിനീഷ് കോടിയേരി?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍