UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി നിയമ നടപടികള്‍; ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൂടുതല്‍ തെളിവെടുപ്പ് നടത്തി 2014 ലെ വസ്ത്രം കണ്ടെത്തണം, ലാപ്‌ടോപ് ഫോറന്‍സിക് പരിശോധയ്ക്ക് വിധേയനാക്കണം. ബിഷപ്പിന്റെ ഡിഎന്‍എ പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയില്‍ അറിയിച്ചിരുന്നു.

ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. കസ്റ്റഡിയില്‍ വിടരുതെന്ന് ബിഷപ്പിന്റെ അഭിഭാഷകരുടെ ആവശ്യം തള്ളിയാണ് കോടതി പോലീസ് കസ്റ്റഡില്‍ വീട്ടത്. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത് .

പരാതിക്കാരി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ തെളിവെടുപ്പ് നടത്തി 2014 ലെ വസ്ത്രം കണ്ടെത്തണം, ലാപ്‌ടോപ് ഫോറന്‍സിക് പരിശോധയ്ക്ക് വിധേയനാക്കണം.   ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കണം, ഡിഎന്‍എ പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ്  റിമാണ്ട് റിപ്പോര്‍ട്ടില്‍ആവശ്യപ്പെട്ടു. മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണം എന്നായിരുന്നു പോലീസ് ആവശ്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം. അതിനു മുന്‍പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കണം എന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, ബിഷപ്പിനെരായ കേസ് കെട്ടിചമച്ചതാണെന്ന് ബിഷപ്പിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. ഉമനീരും രക്തവും ബലം പ്രയോഗിച്ച് ശേഖരിച്ചെന്ന് ബിഷപ്പും കോടതിയില്‍ പറഞ്ഞു. കോടതിയോട് എന്തെങ്കി്‌ലും ബോധിപ്പിക്കാനുണ്ടോ എന്ന കോടിതിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ബിഷപ്പ് പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഉച്ചക്ക് ഒന്നേകാലോടെ ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കിയ പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ അപേക്ഷപരിഗണിച്ച കോടതി കസ്റ്റഡി അപേക്ഷ രണ്ടരക്ക് ശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം ബലാല്‍സംഗം, പ്രകൃതി വിരുദ്ധ പീഡനം, തടഞ്ഞുവച്ച് പീഡിപ്പിക്കല്‍, ഭീഷണി എന്നീ വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്. എഫ് ഐആറില്‍ ചുമത്തിയിട്ടുള്ള അതേ വകുപ്പുകള്‍ തന്നെയാണ് റിമാന്‍ഡ് റിപോര്‍ട്ടിലും ചേര്‍ത്തിട്ടുള്ളതെന്നുമാണ് റിപോര്‍ട്ടുകള്‍.

അവര്‍ തിരിച്ചു പോവുകയാണ്; ഫ്രാങ്കോയുടെ അറസ്റ്റില്‍ തീരുമോ ഈ ‘ചരിത്ര വനിത’കള്‍ക്കുള്ള പിന്തുണ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍