UPDATES

ട്രെന്‍ഡിങ്ങ്

600 ജില്ലാകേന്ദ്രങ്ങളില്‍ കോടികള്‍ മുടക്കി ബിജെപി സ്ഥലം വാങ്ങി കൂട്ടുന്നതായി റിപ്പോര്‍ട്ട്

അമിത് ഷാ ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ ആയി ചുമതല ഏറ്റെടുത്ത ഉടനെ 600 ജില്ലകളിലും പാര്‍ട്ടി ആസ്ഥാനങ്ങള്‍ നിര്‍മ്മിക്കാന്‍ സ്ഥലം വാങ്ങണമെന്ന് അദ്ദേഹം തിട്ടുരമിറക്കുകയായിരുന്നു.

ജനങ്ങള്‍ക്ക് നല്ലക്കാലം വന്നില്ലെങ്കിലും ബിജെപിക്കു ഇതു നല്ല കാല്ലം (അച്ഛാദിന്‍). ബിജെപി സ്ഥലം വാങ്ങി കൂട്ടുന്നതിന്റെ ആര്‍മാദത്തിലാണെന്ന് നാഗ്പൂര്‍ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കോടി രൂപ വിലമതിപ്പുളള സ്ഥലങ്ങളാണ് ഒരോ ജില്ലകേന്ദ്രങ്ങളിലായി രാജ്യത്തെ 600 ജില്ലകളില്‍ ബിജെപി വാങ്ങികൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബിജെപിയുടെ റിയല്‍ എസറ്റെറ്റ് കച്ചവടത്തെ നോട്ട് നിരോധനവും ജിഎസ്ടിയും ബാധിച്ചിട്ടില്ലെന്ന് എബിപി മാസ പറയുന്നു. സ്ഥലം കച്ചവടത്തിനായി ബിജെപി വ്യാപകമായി ഉപയോഗിച്ചത് ചെക്കുകളാണെന്നാണ് എബിപിയുടെ കണ്ടെത്തലെന്ന് നാഗ്പൂര്‍ ടുഡെ റിപ്പോര്ട്ട് ചെയ്യുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ തന്നെ ബിജെപിയുടെ സ്ഥല കച്ചവടം ഒരിക്കലും പൊതുജനം അറിയില്ലെന്നും പത്രം റിപ്പോട്ട് ചെയ്യുന്നു.

അമിത് ഷാ ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ ആയി ചുമതല ഏറ്റെടുത്ത ഉടനെ 600 ജില്ലകളിലും പാര്‍ട്ടി ആസ്ഥാനങ്ങള്‍ നിര്‍മ്മിക്കാന്‍ സ്ഥലം വാങ്ങണമെന്ന് അദ്ദേഹം ആവശ്യപെട്ടതായും നാഗ്പൂര്‍ ടൈംസ് പറയുന്നു. അതിന്റെ ഭാഗമായി ലത്തൂര്‍ ഔസ റോട്ടില്‍ 2 കോടി രൂപയുടെ ഭുമി വാങ്ങി, ഹിങ്കോളിില്‍ 1.20 കോടി, നന്ദാഡില്‍ 1.25 കോടി, പര്‍ബാനിയില്‍ 1 കോടി, പൂനെ- ബംഗ്ലൂരു രാജ പാതയില്‍ കച്ചവടം പുരോഗമിക്കുകയാണെന്നും റിപ്പോട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍