UPDATES

ട്രെന്‍ഡിങ്ങ്

റാം റഹീം പുണ്യാത്മാവ്; ശിക്ഷിച്ചത് ഇന്ത്യന്‍ സംസ്കാരത്തെ അപകീര്‍ത്തിപ്പെടുത്താനെന്ന് സാക്ഷി മഹാരാജ്

മുസ്ലീം നേതാക്കളെ ഇതുപോലെ ശിക്ഷിക്കുമോയെന്നും സാക്ഷി മഹാരാജ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിംഗിന് പിന്തുണയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. റാം റഹീമിനെ ശിക്ഷിച്ചത് ‘ഇന്ത്യന്‍ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇപ്പോള്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് കോടതിയാണ് ഉത്തരവാദിയെന്നും സാക്ഷി മഹാരാജ് പ്രതികരിച്ചു. കോടതി വിധി പുറത്തുവന്നയുടന്‍ ആരംഭിച്ച അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഇതുവരെ 32 പേര്‍ കൊല്ലപ്പെട്ടു. 30-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമം ഡല്‍ഹിയിലേക്കും വ്യാപിച്ചതോടെ സംസ്ഥാനമൊട്ടാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

പുണ്യാത്മാവായ റാം റഹീമിനെ പോലൊരാളെയാണ് ഇപ്പോള്‍ കുറ്റവാളിയാക്കിയിരിക്കുന്നതെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ആരാണ് ശരി? കോടിക്കണക്കിന് ജനങ്ങള്‍ തങ്ങളുടെ ദൈവമായി കാണുന്ന റാം റഹീമോ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടിയോ? സാക്ഷി മഹാരാജ് ചോദിച്ചു.

ഹിന്ദു സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ശിക്ഷയെന്ന് പറഞ്ഞതിനു പുറമെ ഇതിനെ മുസ്ലീം നേതാക്കളുമായി ഉപമിക്കാനും സാക്ഷി മഹാരാജ് തയാറായി. ജമാ മസ്ജിദ് തലവന്‍ ഷാഹി ഇമാമിനെ ഈ വിധത്തില്‍ ശിക്ഷിക്കാന്‍ ഹൈക്കോടതിയോ സുപ്രീം കോടതിയോ തയാറാകുമോ? അദ്ദേഹത്തിനെതിരെയും പല കേസുകളുമുണ്ട്. അയാള്‍ ഇവരുടെയൊക്കെ ബന്ധുവാണോ? റാം റഹീം ഒരു സാധാരണ മനുഷ്യനാണ്, അതുകൊണ്ടാണ് അയാളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നതെന്നുമാണ് സാക്ഷി മഹാരാജിന്റെ വാദം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍