UPDATES

ട്രെന്‍ഡിങ്ങ്

വര്‍ഗീയകലാപമുണ്ടാക്കാന്‍ ക്ഷേത്ര പരിസരത്ത് കോഴി വേസ്റ്റ് എറിഞ്ഞ ബിജെപി നേതാവ് പിടിയില്‍

രാത്രി കാലങ്ങളില്‍ അറവ് മാലിന്യം ക്ഷേത്ര പരിസരത്ത് കൊണ്ടിടുകയും പകല്‍ മുസ്ലിങ്ങളാണ് ഇതിന് പിന്നിലെന്ന് പ്രചരിപ്പിക്കുകയുമായിരുന്നു ഇയാള്‍ ചെയ്തിരുന്നത്

വര്‍ഗീയ കലാപത്തിന് ശ്രമിച്ച ബിജെപി നേതാവിന്റെ മകനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ക്ഷേത്രപരിസരത്ത് കോഴി വേസ്റ്റ് വിതറി കലാപമുണ്ടാക്കാനാണ് ഇയാള്‍ ശ്രമിച്ചത്. നേമം സ്വദേശിയും കേരള കാറ്ററിംഗ് ഉടമയുമായ ഗിരീഷ് എന്നയാളുടെ മകനാണ് അറസ്റ്റിലായത്. രാത്രി കാലങ്ങളില്‍ അറവ് മാലിന്യം ക്ഷേത്ര പരിസരത്ത് കൊണ്ടിടുകയും പകല്‍ മുസ്ലിങ്ങളാണ് ഇതിന് പിന്നിലെന്ന് പ്രചരിപ്പിക്കുകയുമായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.

നേമം ശിവക്ഷേത്രം, വെള്ളായണി ചെറുബാലമന്ദം ശിവക്ഷേത്ര പരിസരം, പൊന്നുമംഗലത്തെ മെരിലാന്‍ഡ് സ്റ്റുഡിയോ പരിസരം എന്നിവിടങ്ങളിലാണ് കോഴിയിറച്ചിയുടെ വേസ്റ്റ് കൊണ്ടിട്ടിരുന്നത്. പകല്‍ നാട്ടുകാരെ സംഘടിപ്പിച്ച് പ്രതിഷേധം നടത്തുകയും ചെയ്തു. കോഴി വേസ്റ്റ് അമ്പലത്തില്‍ കൊണ്ടിടുന്നത് അഹിന്ദുക്കളാണെന്നായിരുന്നു ഇയാളുടെ ആരോപണം. നിരവധി അക്രമ കേസില്‍ പ്രതിയാണ് ഗിരീഷ്. മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നാട്ടുകാര്‍ രാത്രി കാത്തിരുന്നപ്പോഴാണ് ഗിരീഷിന്റെ മകന്‍ ഇവരുടെ കാറ്ററിംഗ് സര്‍വീസിന്റെ കാറിലെത്തി മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അവര്‍ നടത്തിയ അന്വേഷണത്തില്‍ ആളെ തിരിച്ചറിയാനും വാഹനത്തിന്റെ നമ്പറും കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. വര്‍ഗീയ ലഹള സൃഷ്ടിക്കാനുള്ള ബിജെപി നേതാവ് തന്നെയാണ് മകനെ ഉപയോഗിച്ച് ഇത് ചെയ്യിപ്പിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍