UPDATES

ട്രെന്‍ഡിങ്ങ്

അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് അംബേദ്കറെ ബിജെപി രാമഭക്തനാക്കും; പ്രകാശ് അംബേദ്കര്‍

യു പി സര്‍ക്കാര്‍ ബിആര്‍ അംബേദ്കറിന്റെ പേരില്‍ മാറ്റം വരുത്തിയത് വലിയ വിവാദമായിരിക്കുകയാണ്

അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് അംബേദ്കറെ ബിജെപി രാമഭക്തനാക്കുമെന്നു പ്രകാശ് അംബേദ്ക്കര്‍. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഭീം റാവു അംബേദ്കര്‍ എന്ന പേര് ഭീംറാവു രാംജി അംബേദ്കര്‍ എന്നാക്കി മാറ്റിയ വിവാദത്തില്‍ പ്രതികരിക്കുകുകയായിരുന്നു അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ്. 2019 ലെ തെരഞ്ഞെടുപ്പിനു മുമ്പ് അവരുടെ അജണ്ടകള്‍ കൊണ്ടുവരേണ്ടത് ബിജെപിയുടെ ആവശ്യമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അംബേദ്കര്‍ രാമഭക്തനാണെന്ന് അവര്‍ വോട്ടര്‍മാരോടു പറയും; പ്രകാശ് പ്രതികരിച്ചു.

പേരുമാറ്റാന്‍ തീരുമാനമെടുക്കും മുമ്പ് യുപി സര്‍ക്കാര്‍ തങ്ങള്‍ കുടുംബാംഗങ്ങളെ ആരേയും ബന്ധപ്പെട്ടിട്ടിരുന്നില്ലെന്നാണ് മറ്റൊരു ചെറുമകനായ ആനന്ദ് അംബേദ്കറിന്റെ വിമര്‍ശനം. യുപി സര്‍ക്കാരിന്റെ ഉത്തരവിന്റെ കരട് ലഭിച്ച ശേഷം എന്ത് നടപടികള്‍ അതിനെതിരേ സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്നും നിയമപോരാട്ടം നടത്തുമെന്നും ആനന്ദും വ്യക്തമാക്കി. വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള നീക്കമാണ് ഇതെന്ന് പ്രകാശും ആനന്ദും പ്രതികരിച്ചു.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്കാണ് ഭീം റാവു അംബേദ്കര്‍ എന്ന പേര്് ഭീംറാവു രാംജി എന്നാക്കി മാാറ്റാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. നിയമസഭയില്‍ പാസാക്കിയ പ്രമേയത്തിലൂടെ സര്‍ക്കാര്‍ പേരുമാറ്റം നടത്തുകയും ചെയ്തു. അംബേദ്കറുടെ യഥാര്‍ത്ഥ പേര് ഒരിടത്തും ഇതുവരെ കാര്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും തന്റെ സര്‍ക്കാര്‍ ആ തെറ്റ് തിരുത്തുകയാണ് ചെയ്തിരിക്കുന്നതെന്നുമാണ് വിവാദത്തെ പ്രതിരോധിച്ചുകൊണ്ട് യുപി മന്ത്രി സ്വാമി പ്രസാദ് മൗര്യ പറഞ്ഞത്. അബേദ്കറിന്റ പിതാവിന്റെ പേരായ രാംജി മാലോജി സാക്പാലില്‍ നിന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ രാംജി എന്ന പേര് ഉപയോഗിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍