UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിക്ക് കഴിഞ്ഞ തവണത്തേതിന്റെ പകുതി സീറ്റ് മാത്രം; സ്വതന്ത്ര ഗവേഷകന്‍ ബിശാല്‍ പോളിന്റെ സര്‍വേ

എന്‍ഡിഎയും യുപിഎയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുക എന്നും അദ്ദേഹം പ്രവചിക്കുന്നു

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. വിവിധ മാധ്യമങ്ങളുടെയും സര്‍വേ ഏജന്‍സികളുടെയും എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത് ബിജെപി നയിക്കുന്ന എന്‍ഡിഎ അധികാരത്തില്‍ തുടരുമെന്നാണ്. ഈ എക്‌സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം തള്ളിക്കളയുകയാണ് പ്രമുഖ സ്വതന്ത്ര ഗവേഷകനായ ബിശാല്‍ പോള്‍. അദ്ദേഹത്തിന്റെ പ്രവചനം അനുസരിച്ച് 200 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎ നേടുക.

എന്‍ഡിഎയും യുപിഎയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുക എന്നും അദ്ദേഹം പ്രവചിക്കുന്നു. പ്രവചനം ഇങ്ങനെയാണ്, ബിജെപിക്ക് 169 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. ബിജെപി അടങ്ങുന്ന എന്‍ഡിഎ സഖ്യത്തിന് 200 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് ലഭിക്കുന്നത് 133 സീറ്റുകളായിരിക്കും. യുപിഎ മുന്നണി 197 സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു.

മുന്നണികളിലില്ലാത്ത പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ മാത്രമേ ഇരുമുന്നണികള്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കൂ. പ്രാദേശിക കക്ഷികള്‍ 145 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

സര്‍ക്കാരിനെ തീരുമാനിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് 42 സീറ്റുകള്‍ ലഭിക്കും. ബിജെപി 32 സീറ്റുകളിലും കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലും ഒതുങ്ങും. മറ്റുള്ളവര്‍ ഒരു സീറ്റും നേടും. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 32 സീറ്റുകള്‍ ലഭിക്കുമ്പോള്‍ ഇടതുപക്ഷം ഒരു സീറ്റില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. ബിജെപിക്ക് അഞ്ചു സീറ്റും കോണ്‍ഗ്രസിന് നാല് സീറ്റും ലഭിക്കുമെന്നും ബിശാല്‍ പോള്‍ പ്രവചിക്കുന്നു. ഗുജറാത്തില്‍ ബിജെപിക്ക് 20 സീറ്റും കോണ്‍ഗ്രസിന് 6 സീറ്റും ലഭിക്കുമെന്നുമാണ് പ്രവചനം.

 

മറ്റു പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ സീറ്റുകളെ കുറിച്ചുള്ള പ്രവചനം ഇങ്ങനെയാണ്

ആന്ധ്രപ്രദേശ്- വൈഎസ്ആര്‍ കോണ്‍ഗ്രസ് 14, ടിഡിപി 11

തമിഴ്‌നാട്- യുപിഎ 33, എന്‍ഡിഎ 5, മറ്റുള്ളവര്‍ 1

മഹാരാഷ്ട്ര- എന്‍ഡിഎ 26, യുപിഎ 22

ഹരിയാന- എന്‍ഡിഎ 5, യുപിഎ 4, മറ്റുള്ളവര്‍ 1

പഞ്ചാബ്- എന്‍ഡിഎ 2, യുപിഎ 10, മറ്റുള്ളവര്‍ 1

രാജസ്ഥാന്‍- ബിജെപി 15, കോണ്‍ഗ്രസ് 10

ആസാം- എന്‍ഡിഎ 7, യുപിഎ 5, മറ്റുള്ളവര്‍ 2

ബീഹാര്‍- എന്‍ഡിഎ 24, യുപിഎ 16

കര്‍ണാടക- എന്‍ഡിഎ 15, യുപിഎ 13

ഒഡീഷ- എന്‍ഡിഎ 4, കോണ്‍ഗ്രസ് 2, ബിജെപി 15

തെലങ്കാന- ടിആര്‍എസ് 14, എഐഎംഐഎം 1, കോണ്‍ഗ്രസ് 2, ബിജെപി 0

read more:ആ കള്ളവോട്ടുകള്‍ പിടിച്ചത് യാദൃശ്ചികമല്ല, എല്ലാം മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍ക്കൊടുവില്‍; ടിക്കാറാം മീണ വെളിപ്പെടുത്തുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍