UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റ് വര്‍ദ്ധനവ്: ബിജെപിക്ക് രണ്ട് രാജ്യസഭാംഗങ്ങളെ നഷ്ടമാക്കുമെന്ന് റിപ്പോര്‍ട്ട്

നിലവില്‍ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 86 എംപിമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 37 അംഗങ്ങളുടെ കുറവ്. കഴിഞ്ഞ ഓഗസ്റ്റില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ തിരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നിരുന്നു. എങ്കിലും പാര്‍ട്ടി നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയം തടയാന്‍ ഭരണകക്ഷിക്ക് സാധിച്ചില്ല

ഗുജറാത്ത് ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ വരുന്ന ഏപ്രിലില്‍ നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നിലവിലുള്ള രണ്ടു സീറ്റുകളെങ്കിലും നഷ്ടപ്പെടുമെന്ന് ഉറപ്പായി. ഗുജറാത്തില്‍ നിന്നുള്ള ബിജെപിയുടെ നാല് സിറ്റിംഗ് എംപിമാരുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കും. സംസ്ഥാന നിയമസഭയിലേക്ക് നിലവില്‍ ബിജെപിയുടെ 99 പേരാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഈ അംഗസംഖ്യ വച്ച് നാല് എംപിമാരില്‍ രണ്ടുപേരെ മാത്രമേ പാര്‍ട്ടിക്ക് വിജയിപ്പിക്കാന്‍ സാധിക്കൂവെന്ന ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കൃഷി സഹമന്ത്രി പുരുഷോത്തം രൂപാല, റോഡ്, ഹൈവേ സഹമന്ത്രി മന്‍സുഖ്ഭായി മണ്ഡവ്യ, ശങ്കന്‍ഭായി വേഗഡ് എന്നീ ബിജെപി രാജ്യസഭ എംപിമാരുടെ കാലാവധിയാണ് ഏപ്രിലില്‍ അവസാനിക്കുന്നത്. ബിജെപിയുടെ നഷ്ടം കോണ്‍ഗ്രസിന് നേട്ടമാകും. രണ്ട് എംപിമാരെ രാജ്യസഭയിലേക്ക് അയക്കാനുള്ള ഭൂരിപക്ഷം പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപി, എഐഎഡിഎംകെ, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ സഹായത്തോടെയാണ് പല നിര്‍ണായക ബില്ലുകളും പാസാക്കുന്നത്.

നിലവില്‍ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 86 എംപിമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 37 അംഗങ്ങളുടെ കുറവ്. കഴിഞ്ഞ ഓഗസ്റ്റില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ തിരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നിരുന്നു. എങ്കിലും പാര്‍ട്ടി നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയം തടയാന്‍ ഭരണകക്ഷിക്ക് സാധിച്ചില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍