UPDATES

സിനിമ

മാന്‍വേട്ട; സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവ്

സെയ്ഫ് അലി ഖാന്‍, തബു, സൊനാലി ബേന്ദ്ര എന്നിവരെ കുറ്റവിമുക്തരാക്കി

കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയാണ് സല്‍മാന്‍ ഖാന് ശിക്ഷ വിധിച്ചത്.  സല്‍മാന് സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യം തേടാമെന്നും അതല്ലെങ്കില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയാല്‍ ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ കോടതിയില്‍ തന്നെ ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി പറഞ്ഞിട്ടുണ്ട്. 20 വര്‍ഷം പഴക്കമുള്ള കേസിലാണ് സല്‍മാന് ശിക്ഷ കിട്ടിയിരിക്കുന്നത്.

ഇതേ കേസില്‍ കൂട്ടുപ്രതികളായ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, സൊനാലി ബേന്ദ്ര എന്നിവരെ കോടതി കുറ്റവിമുക്തരാക്കി.

1998 ഒക്ടോബര്‍ ഒന്നിനാണ് ‘ഹം സാത്ത് സാത്ത് ഹൈ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോധ്പൂരില്‍ എത്തിയ സല്‍മാനും സംഘവും നഗരത്തിനടുത്തുള്ള കന്‍കനി ഗ്രാമത്തിലെ ഭഗോഡ കി ധാനിയില്‍ വച്ച രാത്രി യാത്രയ്ക്കിടയില്‍ കൃഷ്ണമൃഗത്തെ വേടയാടി കൊന്നത്. സല്‍മാന്‍ ആയിരുന്നു രണ്ടു മാനുകളെ വെടിവച്ചു കൊന്നത്. താരങ്ങള്‍ക്കെതിരേ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ കൊന്നതിനാണ് സല്‍മാനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. പരമാവധി ആറു വര്‍ഷമാണ് ഈ കേസില്‍ ശിക്ഷ. ഇതേ കേസില്‍ 2007 ല്‍ സല്‍മാന്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍